70 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കടയുടമയെ തലക്കടിച്ച് കൊലപ്പെടുത്തി
text_fieldsഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 70 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കടയുടമയെ കൊലപ്പെടുത്തി. കടയുടമായ പിന്‍റു ദുബെയാണ് കൊല്ലപ്പെട്ടത്.
മദ്യപിച്ചെത്തിയ രണ്ടുപേരുമായുണ്ടായ തർക്കത്തിന് പിന്നാലെ പിന്‍റുവിന്‍റെ തലക്ക് അടിക്കുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ഒരു പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച പിന്‍റുവിന്‍റെ കടയിലെത്തി രണ്ടു പ്രതികളും സിഗരറ്റ് വാങ്ങിയിരുന്നു. എന്നാൽ പണം നൽകാൻ തയാറായില്ല. ഇതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകുകയും ചെയ്തു. പിന്നീട് ഇരുവരും മടങ്ങിപോകുകയും ചെയ്തു.
എന്നാൽ, ഞായറാഴ്ച പ്രതികൾ രണ്ടുപേരും മദ്യപിച്ച് കടയിലെത്തുകയായിരുന്നു. തുടർന്ന് വീണ്ടും ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതോടെ പിന്‍റുവിനെ ഇരുമ്പ് വടികൊണ്ട് തലക്കടിക്കുകയും ശേഷം കുത്തുകയുമായിരുന്നു. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പിന്‍റുവിനെ ആക്രമിച്ച ശേഷം തൊട്ടടുത്ത ചെരുപ്പ് കടക്കാരനായ വിജയ് സോളങ്കിയെയും വഴിയാത്രക്കാരെയും പ്രതികൾ ആക്രമിച്ചു. വാഹനങ്ങൾക്ക് േകടുപാടുകൾ വരുത്തുകയും ചെയ്തു.
അക്രമത്തിന് ശേഷം പ്രതികൾ ഇരുമ്പ് ദണ്ഡുമായി നിൽക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതികൾ ബന്ധുക്കളാണെന്നും ഒരാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.