കോട്ടക്കലില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് ഉപേക്ഷിച്ചു
text_fieldsകോട്ടക്കല്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച ശേഷം ദേശീയപാതയില്‍ ഉപേക്ഷിച്ചു. പരിക്കേറ്റ ആട്ടീരി സ്വദേശിയായ എം. ഷഹദ് (30) ആസ്റ്റര്‍ മിംസ് കോട്ടക്കലില്‍ ചികിത്സയിലാണ്. ഇയാളുടെ ദേഹത്ത് അടിയേറ്റ പാടുകളുണ്ട്. കണ്ണിനും തലക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് പറയുന്നത്: വെളളിയാഴ്ച രാത്രി രണ്ട് കാറുകളിലായെത്തിയ പത്തോളം പേര് ഷഹദിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു. പ്രവാസിയായിരുന്ന ഷഹദ് മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്.
ഇതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണക്കടത്തുമായി മറ്റൊരു യാത്രക്കാരന് പിടിയിലായിരുന്നു. ഈ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വിവരം ചോര്‍ത്തി കൊടുത്തത് ഷഹദാണെന്ന് പറഞ്ഞായിരുന്നു മർദനം. നഷ്ടം വന്ന ഒരു കോടി രൂപയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നത്. ഇതിനിടയില്‍ ചങ്കുവെട്ടിയില്‍ സ്ഥാപനം നടത്തുന്ന ഷഹദിനെ കാണാതായെന്ന വിവരം ലഭിച്ച പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പൊലീസിന്റെ നീക്കത്തെ തുടര്‍ന്ന് രണ്ടത്താണിയിലെ ആളൊഴിഞ്ഞ വീട്ടില്‍ ക്രൂരമായി മർദനത്തിന് ഇരയാക്കിയ യുവാവിനെ പിന്നീട് ദേശീയപാത ചങ്കുവെട്ടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണമാരംഭിച്ചതായി പൊലീസ് അറിയിച്ചു.
പൊലീസിന് നേരെ കൈയേറ്റം: മുഖ്യ പ്രതികളിലൊരാളുടെ സഹോദരന് അറസ്റ്റില്‍
കോട്ടക്കല്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവത്തില്‍ മുഖ്യ പ്രതികളിലൊരാളുടെ സഹോദരന് അറസ്റ്റില്‍. ഇന്ത്യനൂര്‍ പുളിക്കല്‍ മുഹമ്മദ് നബീലി(23)യാണ് കോട്ടക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അശ്വത് എസ്. കാരന്മയില് അറസ്റ്റ് ചെയ്തത്. പ്രതികളെ പിടികൂടാന്‍ ഇവരുടെ വീട്ടിലെത്തിയ പൊലീസിനെ അക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. കൃത്യനിര്‍വഹണം തടസ്സപെടുത്തിയെന്നാണ് ഇയാള്‍ക്കെതിരായ കുറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.