കൃഷ്ണപുരത്ത് ഗുണ്ടസംഘം വീടുകൾ അടിച്ചുതകർത്തു
text_fieldsകായംകുളം: കൃഷ്ണപുരത്ത് ഗുണ്ടസംഘം നാല് വീടുകൾ അടിച്ചുതകർത്തു. കൃഷ്ണപുരം പ്ലാങ്കീഴിൽ തറയിൽ ശരത്, അയൽവാസികളായ രാജേഷ്, രാകേഷ്, മനാഫ് എന്നിവരുടെ വീടിന് നേരെയായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ കസ്റ്റഡിയിലായതായി സൂചന.
ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ശരത്തിന്റെ വീട്ടിലെ ജനലും കതകും അടിച്ചുതകർത്ത സംഘം വീടിന്റെ മുൻവശത്തിരുന്ന പെട്ടി ഓട്ടോയും രണ്ട് ബൈക്കുകളും തല്ലിത്തകർത്തു. അയൽവാസികളുടെ വീടുകൾക്കും കാര്യമായ നാശം സംഭവിച്ചു.
ശരത്തിന്റെ പത്തുവയസ്സുള്ള മകനെ കഴിഞ്ഞദിവസം റോഡിൽവെച്ച് അക്രമി സംഘത്തിൽ ഉൾപ്പെട്ട ഒരാൾ മർദിച്ചിരുന്നു. സംഭവംകണ്ട നാട്ടുകാർ ഇത് ചോദ്യംചെയ്തതാണ് പ്രകോപന കാരണം. ഇതു സംബന്ധിച്ച് ശരത് പൊലീസിൽ പരാതിനൽകാൻ പോയ സമയത്താണ് 20ഓളം വരുന്ന ഗുണ്ടസംഘം വീടുകൾക്കുനേരെ ആക്രമണം നടത്തിയത്. പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.