പെരുമ്പാവൂര്‍ മേഖലയില്‍ പകലും മോഷണം പെരുകുന്നു
text_fieldsപെരുമ്പാവൂർ: മേഖലയിൽ പകലും മോഷണം പെരുകുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു. അന്തർസംസ്ഥാന തസ്കരന്മാരാണ് പകലും കവര്ച്ചിറങ്ങുന്നത്. അടുത്തിടെ രണ്ട് സ്ഥലങ്ങളിൽ നടന്ന കവര്‍ച്ചയിലും മോഷ്ടാക്കൾ അന്തർസംസ്ഥാനക്കാരായിരുന്നു. ഒരാഴ്ചക്കിടെയാണ് കണ്ടന്തറയിലും വല്ലം ജങ്ഷന് സമീപത്തും കവര്‍ച്ച നടന്നത്. കണ്ടന്തറയില് പുലര്‍ച്ച ഒരു വീട്ടിൽ കയറിയ മോഷ്ടാവ് വീടിെൻറ ടറസില്‍ സൂക്ഷിച്ചിരുന്ന കാര്‍ഡ്ബോര്‍ഡുകളും ആക്രിസാധനങ്ങളും എടുത്തുകൊണ്ടുപോയി. ആളനക്കം കേട്ട് പുറത്തിറങ്ങിയ വീട്ടുകാരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പറയുന്നു.
ബഹളംകേട്ട് നാട്ടുകാരെത്തി ഇയാളെ പിടികൂടിയെങ്കിലും പൊലീസില്‍ ഏൽപിക്കാതെ വിടുകയായിരുന്നു. മുമ്പ് ഇത്തരം സംഭവങ്ങളില്‍ പിടികൂടിയവരെ പൊലീസില്‍ ഏൽപിച്ചിട്ടും തുടര്‍നപടികള്‍ ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നു. കര്‍ച്ച നടന്ന വീട്ടില്‍ മുമ്പും മോഷണം നടന്നിട്ടുണ്ട്.
വല്ലം- കോടനാട് റോഡില്‍ തിരുവോണനാളില്‍ ഉച്ചക്ക് ശേഷമാണ് ഒരു വീട്ടില്‍ കയറി മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. ബഹളം കേട്ട് എത്തിയവര്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും മോഷ്ടാവ് കടന്നുകളയാന്‍ ശ്രമിച്ചു. സെന്റ് തെരസാസ് കോണ്‍വന്റിന് സമീപത്ത് വെച്ച് പിടികൂടി നാട്ടുകാര്‍ പൊലീസില്‍ ഏൽപിച്ചു. പ്രദേശത്തെ മറ്റ് വീടുകളിലും മോഷണംശ്രമം നടന്നു. പുറത്തറിയാത്ത നിരവധി ചെറിയ മോഷണങ്ങള്‍ മേഖലയില്‍ നടക്കുന്നുണ്ട്. പുറംനാടുകളില്‍നിന്ന് എത്തി ഇവിടെ താമസിക്കുന്ന മറ്റ് തൊഴിലൊന്നുമില്ലാത്തവരാണ് മോഷണ രംഗത്തുള്ളത്. മോഷണ വസ്തുക്കള്‍ വാങ്ങുന്ന സ്ഥാപനങ്ങളും വ്യക്തികളും ഇവര്‍ക്ക് ഒത്താശയുണ്ടെന്നാണ് ആക്ഷേപം. ആദ്യകാലങ്ങളില്‍ പൊലീസ് നിരീക്ഷണം സജീവമായിരുന്നു. ഇപ്പോള്‍ അംഗബലമില്ലെന്ന കാരണത്താല്‍ രാത്രി പോലും വേണ്ടത്ര പരിശോധനയില്ല. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ആവശ്യത്തിന് പൊലീസിനെ നിയോഗിച്ച് പരിശോധന വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.