'സ്പെഷൽ 26' പ്രചോദമായി; സി.ബി.ഐ ചമഞ്ഞ് പണം കവർന്ന ആറുേപർ അറസ്റ്റിൽ
text_fieldsഭോപാൽ: ബോളിവുഡ് ചിത്രം 'സെപ്ഷൽ 26' -ൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സി.ബി.ഐ ഉദ്യോഗസ്ഥർ ചമഞ്ഞ് മധ്യപ്രേദശിൽ ഡിസ്റ്റലറിയിൽ കവർച്ച നടത്തിയ ആറംഗ സംഘം അറസ്റ്റിൽ. മധ്യപ്രദേശിലെ ഛത്താർപുർ ഡിസ്റ്റലറിയിൽനിന്ന് രണ്ടുലക്ഷം രൂപയാണ് സംഘം സി.ബി.െഎ ചമഞ്ഞ് തട്ടിയത്.
ആഗസ്റ്റ് ആറിന് രാവിലെ ആറോടെയാണ് സംഭവം. ഉത്തർപ്രദേശ് അലിഗഡിലെ പഴയ കേസ് അേന്വഷണവുമായി ബന്ധപ്പെട്ടാണ് എത്തിയതെന്ന് പറഞ്ഞ് അവർ അകത്ത് ഡിസ്റ്റലറിക്ക് അകത്ത് പ്രവേശിക്കുകയായിരുന്നു. രണ്ടുപേർ പൊലീസ് യൂനിഫോമിലായിരുന്നു. തോക്കും കൈവശമുണ്ടായിരുന്നു. അവർ സുരക്ഷ ജീവനക്കാരോട് വരിയായി നിൽക്കാൻ ആവശ്യപ്പെടുകയും ഉടമസ്ഥനെ വിളിക്കാൻ നിർദേശിക്കുകയും ചെയ്തു.
ഉടമ നിഖിൽ ബൻസാൽ സ്ഥലത്തെത്തിയപ്പോൾ എന്തുകൊണ്ടാണ് നടപടിയെന്ന് ആരാഞ്ഞേപ്പാൾ കയർക്കുകയായിരുന്നു ഇവർ. പിന്നീട് നിഖിലിന് സമൻസ് അയച്ചതായും ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാലാണ് നടപടിയെന്നും ലഖ്നോവിലെ ബൻസാലിലേക്ക് കൊണ്ടുേപാകുമെന്ന് ഭീഷണിപ്പെടുത്തിയതായും നിഖിൽ പറയുന്നു.
താൻ ഡിസ്റ്റിലറി രജിസ്റ്റർ ചെയ്തശേഷമാണ് പ്രവർത്തിക്കുന്നതെന്നും അലിഗഡിലോ യു.പിയിലെ മറ്റുഭാഗങ്ങളിലോ തനിക്ക് വിതരണ ശൃംഖലയില്ലെന്നും നിഖിൽ അവരോട് പറഞ്ഞു. എന്നാൽ അഡീഷനൽ എസ്.പിയെന്ന് പരിചയപ്പെടുത്തിയയാൾ പ്ലാൻറ് മാനേജറിന് നേരെ തോക്ക് ചൂണ്ടുകയായിരുന്നുവെന്നും മേശയിൽ പരിശോധന നടത്തി രണ്ടുലക്ഷം എടുക്കുകയുമായിരുന്നു. സി.സി.ടി.വി കാമറയിലെ ഡി.വി.ആറും എടുത്തുകൊണ്ടുപോയതായി നിഖിൽ പറയുന്നു.
സംഭവത്തിൽ സംശയം തോന്നിയതോടെ നിഖിൽ െപാലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ധർമേന്ദ്ര വാൽമീകി, ദേവേന്ദ്ര ജുലഹ, അവിനാശ് മൗര്യ, സിദ്ദ്പാൽ ബദൗരിയ, ദേവേന്ദ്രസിങ് എന്നിവരെ പൊലീസ് പിടികൂടുകയായിരുന്നു.
ഇവരിൽനിന്ന് രണ്ടു വാഹനങ്ങൾ, രണ്ടുലക്ഷം രൂപ, തോക്ക്, മൂന്ന് പൊലീസ് യൂനിഫോം, വ്യാജ ഐ.ഡികൾ, രേഖകൾ, ഡിസ്റ്റിലറിയിൽ സി.സി.ടി.വിയുടെ ഡി.വി.ആർ എന്നിവ പൊലീസ് പിടിച്ചെടുത്തു.
പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ ബോളിവുഡ് ചിത്രം സ്പെഷൽ 26ൽ ഉപയോഗിച്ച രീതിയിലാണ് തങ്ങൾ കവർച്ച നടത്തിയതെന്ന് പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.