വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം; മൂന്നുപേര്‍ കൂടി പിടിയില്‍
text_fieldsനേമം: വീട്ടമ്മയെ കാറിലെത്തി തട്ടിക്കൊണ്ടുപോയശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് വഴിയിലുപേക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍കൂടി പിടിയിലായി.
ആലപ്പുഴ അമ്പലപ്പുഴ കോമളപുരം മണ്ണഞ്ചേരി ആപ്പൂര് വെളിയില്‍ വീട്ടില്‍ ഹല്‍ഷാദ് (28), തമിഴ്‌നാട് നീലഗിരി പന്തല്ലൂര്‍ കണിച്ചം വയലില്‍ പട്ടാരവീട്ടില്‍ ബജീഷ് എന്നുവിളിക്കുന്ന മണി (44), കോമളപുരം മണ്ണഞ്ചേരി തോട്ടുചിറ വീട്ടില്‍ രമേഷ് (45) എന്നിവരാണ് പിടിയിലായത്.
ആലപ്പുഴ ഭാഗത്തുനിന്നാണ് പ്രതികളെ നരുവാമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം എട്ടായി. ജൂലൈ 29നാണ് മൊട്ടമൂട് മണലിവിള സ്വദേശിനി പത്മ എന്ന പത്മകുമാരിയെ (52) മൊട്ടമൂട് ഭാഗത്തുെവച്ച് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി 40 പവനിലേറെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം കാട്ടാക്കട കാപ്പിക്കാട് ഭാഗത്തെ റബര്‍തോട്ടത്തില്‍ ഉപേക്ഷിച്ചത്.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആദ്യം പിടിയിലായത് മലയിന്‍കീഴ് സ്വദേശി ഗണേശനാണ്. ശേഷം അല്‍-അമീന്‍, ജസീം, ഫിലിപ്പ്, സനല്‍കുമാര്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മൂന്നുപേര്‍ പിടിയിലായത്. അതേസമയം പ്രതികള്‍ വീട്ടമ്മയെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സമയം ബൈക്കില്‍ ഇവരെ പിന്തുടര്‍ന്നയാള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.
പിടിയിലായ മണിയാണ് പത്മയെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും കാപ്പിക്കാട് ഭാഗത്ത റബര്‍തോട്ടത്തിലേക്ക് തള്ളിയിടുന്നതും. പ്രതികള്‍ മോഷ്ടിച്ച സ്വര്‍ണം വില്‍പന നടത്തിയത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.