ലോഡ്ജില്‍ യുവാവ് മരിച്ച സംഭവം; ഒപ്പമുണ്ടായിരുന്ന സ്ത്രീ കസ്റ്റഡിയിൽ
text_fieldsവഞ്ചിയൂര്‍: ഓവര്‍ ബ്രിഡ്ജിനുസമീപം ചെട്ടികുളങ്ങര ലോഡ്ജില്‍ കഴിഞ്ഞദിവസം യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന വനിതാസുഹൃത്തിനെ വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനാപുരം മാങ്കോട് തേന്‍കുടിച്ചാല്‍ സ്റ്റേറ്റ് ഫാമിങ് കോർപറേഷനുസമീപം വടക്കേടത്ത് വീട്ടില്‍ അവനീന്ദ്രന്-സുജാത ദമ്പതികളുടെ മകന് അജിനാണ് (33) മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തത്. പെണ്‍സുഹൃത്ത് ഒപ്പമുണ്ടായിരുന്നതായും ഇവര്‍ തമ്മിൽ വാക്കുതര്‍ക്കമുണ്ടായെന്നും പറയപ്പെടുന്നു.
അജിനെ രാത്രി 11.30 ഓടെ മുറിയില്‍ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു. സ്ത്രീ ബഹളംവെച്ചതിനെത്തുടര്‍ന്ന് ലോഡ്ജിലെ ജീവനക്കാര്‍ വഞ്ചിയൂര്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തി അജിനെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്നാണ് വനിത സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ കൂടുതല്‍ ചോദ്യംചെയ്താലേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ഇവരെ കസ്റ്റഡിയിലെടുത്തതായും ചോദ്യംചെയ്തശേഷം വിട്ടയച്ചതായും വഞ്ചിയൂര്‍ പൊലീസ് പറഞ്ഞു. അജിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.