Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവ്യാജ വിദേശമദ്യ ശേഖരം...

വ്യാജ വിദേശമദ്യ ശേഖരം പിടികൂടിയ സംഭവം: എ.ഐ.വൈ.എഫ് നേതാവിനെതിരെ കേസ്​

text_fields
bookmark_border
jinto
cancel
camera_alt

ജി​ന്റോ​

പ​റ​വൂ​ർ: മൂ​ത്ത​ക്കു​ന്ന​ത്ത് ഒ​രു വീ​ട്ടി​ൽ നി​ന്നും വ്യാ​ജ വി​ദേ​ശ​മ​ദ്യ ശേ​ഖ​രം പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ എ.​ഐ.​വൈ.​എ​ഫ് നേ​താ​വി​നെ​തി​രെ കേ​സെ​ടു​ത്തു. വ​ട​ക്കേ​ക്ക​ര മേ​ഖ​ല സെ​ക്ര​ട്ട​റി വാ​വ​ക്കാ​ട് പു​തി​യ​വീ​ട്ടി​ൽ ജി​ന്റോ​യ്ക്കെ​തി​രെ​യാ​ണ് (34) എ​ക്സൈ​സ് അ​ധി​കൃ​ത​ർ കേ​സെ​ടു​ത്ത​ത്. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്.

ത​റ​യി​ൽ ക​വ​ല​യി​ലെ വീ​ടു വാ​ട​ക​ക്കെ​ടു​ത്താ​ണ് യു​വ​നേ​താ​വ് മ​ദ്യ വ്യാ​പാ​രം ന​ട​ത്തി​യി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്​​മെ​ന്‍റ്​ സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 500 കു​പ്പി​ക​ളി​ലാ​യി 250 ലി​റ്റ​ർ വ്യാ​ജ വി​ദേ​ശ മ​ദ്യം പി​ടി​ച്ച​ത്. ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ജി​ന്റോ റെ​യ്ഡ് ന​ട​ക്കു​ന്ന സ​മ​യ​ത്ത് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മൂ​ന്നാ​റി​ൽ വി​നോ​ദ​യാ​ത്ര പോ​യി മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ബ​ന്ധ​പ്പെ​ട്ട എ​ക്സൈ​സ് അ​ധി​കൃ​ത​രോ​ട് ര​ണ്ട് മ​ണി​ക്കൂ​റി​ന​കം സ്ഥ​ല​ത്തെ​ത്തു​മെ​ന്നു മ​റു​പ​ടി ന​ൽ​കി. തു​ട​ർ​ന്ന് ഇ​യാ​ളു​ടെ കു​ടും​ബം താ​മ​സി​ക്കു​ന്ന വാ​വ​ക്കാ​ട്ടു​ള്ള വാ​ട​ക വീ​ട്ടി​ലെ​ത്തി​യ എ​ക്സൈ​സ് സം​ഘം ഏ​റെ നേ​രം കാ​ത്തി​രു​ന്നെ​ങ്കി​ലും ഇ​യാ​ൾ എ​ത്തി​യി​ല്ല. ഇ​തി​നെ തു​ട​ർ​ന്ന് ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സ്വി​ച്ച് ഓ​ഫ് ആ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു.

കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ​ക്ക് സം​ഭ​വ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സൂ​ച​ന എ​ക്സൈ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. ജി​ന്റോ​യെ ചോ​ദ്യം ചെ​യ്താ​ൽ മാ​ത്ര​മേ ഇ​തി​ൽ വ്യ​ക്ത​ത വ​രൂ. വീ​ട്ടി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ വ​സ്തു​ക്ക​ൾ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ലേ​ക്കു മാ​റ്റി. ഇ​യാ​ളെ എ.​ഐ.​വൈ.​എ​ഫി​ന്റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നും നീ​ക്കം ചെ​യ്ത​താ​യി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഷെ​റി​യാ​സ് തോ​മ​സ്, സെ​ക്ര​ട്ട​റി എം.​എ. സി​റാ​ജ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIYF leaderfake foreign liquor
News Summary - Incident of seizure of fake foreign liquor stock: Case against AIYF leader
Next Story