ഖത്തറിൽ സമൂഹ മാധ്യമങ്ങളിലൂടെ ഗോത്രവർഗ കലഹത്തിന് പ്രേരിപ്പിച്ചതിന് മൂന്നുപേർക്കെതിരെ നടപടി
text_fieldsദോഹ: സമൂഹമാധ്യമങ്ങളിൽ ഗോത്രവർഗ കലഹത്തിന് പ്രേരിപ്പിച്ചതിന് മൂന്നുപേർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക, സൈബർ കുറ്റകൃത്യങ്ങൾ തടയുന്ന വകുപ്പ് നിർദേശം നൽകി. സമൂഹ മാധ്യമങ്ങളിലെ ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ബന്ധപ്പെട്ട അധികൃതർ മതിയായ തെളിവുകൾ ശേഖരിച്ചിരുന്നു. ഇതിനുശേഷമാണ് നടപടിക്ക് ശിപാർശ ചെയ്തത്. സ്പർദ ഇളക്കിവിടുന്നതിൽനിന്ന് വിട്ടുനിൽക്കാനും ദേശീയ ഐക്യത്തിനായി പരിശ്രമിക്കാനും മന്ത്രാലയം വിവിധ കമ്യൂണിറ്റി അംഗങ്ങളോട് ആഹ്വാനം ചെയ്തു.വിവിധ രൂപത്തിലുള്ള മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് സമൂഹത്തിൽ വിഭാഗീയതയും വിദ്വേഷവും വിതയ്ക്കാൻ ചിലർ ശ്രമിക്കുന്നതായി ആഭ്യന്തര മന്ത്രാലയം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. സുരക്ഷക്കും സ്ഥിരതക്കും സമാധാനത്തിനും ഭീഷണി സൃഷ്ടിക്കാനും ഐക്യം തകർക്കാനും ശ്രമിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.