ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം: പിന്നിൽ മൂന്നംഗ സംഘം
text_fieldsകൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം കരിത്തല റോഡിലെ ഡ്രീം റെസിഡൻസി ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയതിനു പിന്നിൽ സ്ത്രീയടക്കമുള്ള മൂന്നംഗ സംഘം. കൊല്ലം പൂവൻപുഴ കാവനാട് ഉറുമാലൂർ വീട്ടിൽ രശ്മി (46), ആലപ്പുഴ കോമളപുരം നികർത്തിൽ വീട്ടിൽ വിമൽ (35), ലോഡ്ജ് നടത്തിപ്പുകാരൻ തോപ്പുംപടി മുണ്ടംവേലി മുക്കോമുറി വീട്ടിൽ മാർട്ടിൻ (മിഖായേൽ) എന്നിവരാണ് അറസ്റ്റിലായത്.
മുഖ്യപ്രതിയുടെ വലയിലുള്ള പെൺകുട്ടികളുടെ ഫോട്ടോ ഇടപാടുകാർക്ക് അയച്ചുകൊടുത്ത് ആവശ്യപ്രകാരം ലോഡ്ജിലെ 103ാം നമ്പർ മുറിയിലേക്ക് ഓൺലൈൻ ടാക്സിവഴി എത്തിക്കുന്നതാണ് രീതി.
ഇടപാടുകാരിൽനിന്ന് വാങ്ങുന്ന തുകയിൽ ഒരുവിഹിതം ഇരകളായ പെൺകുട്ടികൾക്ക് ഗൂഗിൾപേ വഴി പണമിടപാട് നടത്തുകയാണ് ചെയ്തുവന്നിരുന്നത്.
കൊച്ചി സിറ്റി രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ലോഡ്ജിൽ നടത്തിയ റെയ്ഡിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.