കുപ്രസിദ്ധ മോഷ്ടാവ് മഞ്ചേരിയിൽ പിടിയിൽ
text_fieldsമഞ്ചേരി: നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് മഞ്ചേരി െപാലീസിെൻറ പിടിയിൽ. അരീക്കോട് പെരകമണ്ണ വെള്ളാട്ടുചോല അബ്ദുൽ റഷീദിനെയാണ് (47) ശനിയാഴ്ച പുലർച്ച മഞ്ചേരിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. വള്ളുവമ്പ്രത്തെ പെട്രോള്‍ പമ്പില്‍നിന്ന് അഞ്ച് ലക്ഷത്തോളം രൂപ മോഷണം നടത്തിയ കേസിെൻറ അന്വേഷണത്തിനിടയിലാണ് പ്രതി പിടിയിലായത്. വള്ളുവമ്പ്രത്തിന് പുറമെ കരുവാരകുണ്ട്, മുക്കം പൊലീസ് സ്റ്റേഷന് പരിധികളില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് നടന്ന മോഷണക്കേസുകള്‍ക്ക് പിന്നിലും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ജയിലില്‍നിന്ന് പുറത്തിറങ്ങിയ റഷീദ് മുക്കം പൊലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് സ്കൂട്ടര്‍ മോഷ്ടിച്ച് അതില്‍ കറങ്ങി പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവരുകയായിരുന്നു. പകല്‍ പമ്പുകള്‍ നിരീക്ഷിച്ച് രാത്രി മോഷ്ടിക്കുകയാണ് രീതി.
വള്ളുവമ്പ്രത്ത് പമ്പിൽ രാത്രി എത്തിയ പ്രതി സമീപത്ത് മുറിയില്‍ ഉറങ്ങുകയായിരുന്ന ജീവനക്കാര്‍ ശബ്ദം കേട്ടാലും പുറത്തിറങ്ങാതിരിക്കാന്‍ വാതില്‍ പുറത്തുനിന്ന് പൂട്ടിയ ശേഷം ഓഫിസിെൻറ ഗ്ലാസ് വാതില്‍ തകര്‍ത്ത് അകത്ത് കടന്നാണ് മോഷണം നടത്തിയത്. ഒരിടത്തും സ്ഥിരമായി താമസിക്കാതെ കറങ്ങി നടന്ന് മോഷണം നടത്തുകയായിരുന്നു. ഊട്ടിയിലാണ് ഭാര്യവീട്. മോഷണം നടത്തി കിട്ടുന്ന പണവുമായി നാട് വിടുന്ന പ്രതി അടിക്കടി മൊബൈല്‍ ഫോൺ നമ്പര്‍ മാറ്റുക പതിവായിരുന്നു.
ജനല്‍ വഴി സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങള്‍ മോഷണം നടത്തിയിരുന്ന ഇയാൾ പിന്നീട് പെട്രോള്‍ പമ്പ് കേന്ദ്രീകരിച്ചുള്ള മോഷണത്തിലേക്ക് ചുവട് മാറ്റി. മുപ്പതിലേറെ വര്‍ഷമായി മോഷണരംഗത്തുണ്ട്. മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ ആര്. രാജേന്ദ്രന് നായര്‍, എം. സുരേഷ് കുമാര്‍, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അനീഷ് ചാക്കോ, മുഹമ്മദ് സലീം പൂവത്തി, എന്‍.എം. അബ്ദുല്ല ബാബു, ദിനേശ് ഇരുപ്പക്കണ്ടന്‍, തൗഫീഖുള്ള മുബാറക്ക്, മുനീര്‍ ബാബു, പി. ഹരിലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.