Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Infant
cancel
Homechevron_rightNewschevron_rightCrimechevron_rightയുട്യൂബ്​ വിഡിയോ...

യുട്യൂബ്​ വിഡിയോ നോക്കി യുവതിയുടെ പ്രസവമെടുക്കാൻ ഭർത്താവിന്‍റെ ശ്രമം; കുഞ്ഞ്​ മരിച്ചു

text_fields
bookmark_border

ചെന്നൈ: യുട്യൂബ്​ വിഡിയോ നോക്കി യുവതിയുടെ പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെ നവജാത ശിശു മരിച്ചു. അമിത രക്തസ്രാവത്തെ തുടർന്ന്​ യുവതിയെ ഗുരുതരാവസ്​ഥയിൽ ആശ​ുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്​തു. തമിഴ്​നാട്ടിലെ റാണിപ്പേട്ടിൽ ഡിസംബർ 18നാണ്​​ സംഭവം.

യുട്യൂബ്​ നോക്കി ഭർത്താവാണ്​ വീട്ടി​ൽ പ്രസവമെട​ുത്തത്​. ക​ുഞ്ഞ്​ പ്രസവത്തോടെ തന്നെ മരിച്ചിരുന്നു. 26കാരിയായ ഗോമതി അമിത രക്തസ്രാവത്തെ തുടർന്ന്​ ബോധരഹിതയായി വീണു. ഗോമതിയുടെ ഭർത്താവ്​ ലോകനാഥനെതിരെ പ്രാഥമിക ആരോഗ്യ കേന്ദ്രം അധികൃതർ പരാതി നൽകി. യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിന്​ പകരം വീട്ടിൽ പ്രസവമെടുക്കാൻ ശ്രമിച്ചതിനാണ്​ പരാതി. കുഞ്ഞിന്‍റെ മരണത്തിൽ 34കാരനായ ലോകനാഥനെ പൊലീസ്​ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ​ചെയ്​തു.

ഒരു വർഷം മുമ്പായിരുന്നു ഗോമതിയുടെയും ലോകനാഥന്‍റെയും വിവാഹം. ലോകനാഥൻ സഹോദരി ഗീതയുടെ സഹായത്തോടെയാണ്​ യുട്യൂബ്​ വിഡിയോ നോക്കി പ്രസവമെടുക്കാൻ ശ്രമിച്ചത്​. ഗോമതിയെ ആദ്യം പുന്നയ്​ പ്രൈമറി ഹെൽത്ത്​ സെന്‍ററിലും പിന്നീട്​ വെല്ലൂർ സർക്കാർ ആശ​ുപത്രിയിലും പ്രവേശിപ്പിച്ചു. കുഞ്ഞിനെ മരണത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YouTubeInfant DeathDelivery
News Summary - Infant dies woman critical as man attempts delivery procedure watching YouTube videos
Next Story