ഉളികൊണ്ട് മുറിവേറ്റ് യുവാവിെൻറ മരണം കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ
text_fieldsമുണ്ടക്കയം ഈസ്റ്റ്: ഉളികൊണ്ട് മുറിവേറ്റ് യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. മരുതുംമൂട് ആലപ്പാട്ട് തങ്കച്ചൻ-ഓമന ദമ്പതികളുടെ മകൻ ലിൻസനെ (34) കൊലപ്പെടുത്തിയ കേസിലാണ് ഉറ്റ സുഹൃത്ത് മരുതുംമൂട് കുഴുവേലിമറ്റത്തിൽ അജോയെ (36) പെരുവന്താനം സി.ഐ വി.ആർ. ജയപ്രകാശിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്: സുഹൃത്തുകളായ ഇരുവരും അജോയുടെ മരുതുംമൂടിലെ ഫർണിച്ചർ വർക്ക്ഷോപ്പിൽ ഒത്തുകൂടുന്നത് പതിവാണ്. വെള്ളിയാഴ്ച ഉച്ചക്കുശേഷം ലിൻസൻ ഇവിടെ എത്തുകയും ഏറെ നേരം െചലവഴിക്കുകയും ചെയ്തു.
പിന്നീട് സമീപത്തെ വീട്ടിലേക്ക് പോയ ലിൻസൻ വൈകീട്ട് ഏഴോടെ വീണ്ടും എത്തി. വർക്ക്ഷോപ്പിലെ ദിവാൻകോട്ടിൽ കിടന്ന ലിൻസനോട് വീട്ടിൽ പോകാൻ അജോ ആവശ്യപ്പെട്ടു. ഇേതച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ, ഉളി എടുത്ത് ലിൻസെൻറ വയറ്റിൽ കുത്തുകയായിരുന്നു. രക്തം വാർന്നതോടെ ഭയന്ന അജോതന്നെ സുഹൃത്തിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.
ഇവിടെനിന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബോധാവസ്ഥയിലായതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. രാത്രിയോടെ മരണം സംഭവിച്ചു. ദിവാൻകോട്ടിൽനിന്ന് താഴെ വീണപ്പോൾ ഉളി തുളച്ചുകയറി പരിക്കേറ്റതെന്നാണ് അജോ ആശുപത്രിയിലും പൊലീസിനോടും പറഞ്ഞിരുന്നത്.
എന്നാൽ, മൊഴിയിൽ സംശയം തോന്നിയ പൊലീസ് അജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ശരീരത്തിൽ ആഴത്തിൽ ഉണ്ടായ മുറിവും അതിലുണ്ടായ രക്തം ആന്തരിക ഭാഗത്ത് കെട്ടിക്കിടന്നത് മരണകാരണമായതായി പൊലീസ് അറിയിച്ചു. പീരുമേട് കോടതിയിൽ ഹാജരാക്കിയ അജോയെ റിമാൻഡ് ചെയ്തു. ഡിവൈ.എസ്.പി സനൽ കുമാറിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ ജയകുമാർ, ബിജു, എ.എസ്.ഐ സാനുകുമാർ, എസ്.സി.പി.ഒമാരായ ഷിബു, സുനീഷ് എസ്. നായർ, ഷിബു, മുരുകേശൻ, അജിൻ ടി. രാജ്, വിനോദ് കൃഷ്ണ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.