അന്തർ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് പരിശോധന; ബ്രൗൺ ഷുഗറും ആയുധങ്ങളും പിടികൂടി
text_fieldsപള്ളിക്കര: കരിമുകളിൽ അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ പൊലീസ് റെയ്ഡ്. 11 പേർ പിടിയിൽ. 34,000 രൂപയും ബ്രൗൺ ഷുഗറും ആയുധങ്ങളും പിടികൂടി. കമീഷണർ സി.എച്ച്. നാഗരാജുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡി.സി.പി ശശിധരെൻറ നേതൃത്വത്തിലെ ഡാൻസാഫ് സ്ക്വാഡും അമ്പലമേട് പൊലീസും നടത്തിയ റെയ്ഡിനെ തുടർന്നാണ് പിടിച്ചെടുത്തത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ പൊലീസ് വീട് വളയുകയായിരുന്നു. അസം സ്വദേശികളായ മുമ്പിൾ ഹുസൈൻ (35), സാദുൽ ഇസ്ലാം (40), രാജീവ് ബുൾ (21), ഹബീബു റഹ്മാൻ (38) സക്കീർ ഹുസൈൻ (30), അബ്ദുൽ അലി (30), ഹബീബു റഹ്മാൻ (36), മുക് ദിദുൽ ഇസ്ലാം (27), അസീബുള്ള ( 30 ), ഐ നൂൽ അബ്ദുള്ള (20), നിയാസുൽ റഹ്മാൻ ( 40 ) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നേരത്തേ മുതൽ ഈ വീട് കേന്ദ്രീകരിച്ച് രാത്രിയിൽ വൻ തുക വെച്ച് ശീട്ട് കളിയും മയക്ക്മരുന്നും അനാശാസ്യ പ്രവർത്തനവും നടക്കുന്നതായി നാട്ടുകാർക്ക് ആരോപണം ഉണ്ടായിരുന്നു.
ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഓടിച്ച് പിടിക്കുന്നതിനിടയിൽ രണ്ട് ഷാഡോ പൊലീസിന് ചെറിയ പരിക്കേറ്റിരുന്നു. ഈ മേഖലയിൽ വ്യാപകമായി മയക്ക് മരുന്നും പണം വെച്ചുള്ള ചീട്ടുകളിയും വ്യാപകമാണെന്ന് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.