അതിർത്തി കടന്ന് ലഹരി; അധികൃതർക്ക് അലംഭാവമെന്ന്
text_fieldsചെമ്മണാമ്പതി: പരിശോധന സംവിധാനങ്ങൾ കണ്ണടച്ചതോടെ അതിർത്തി വഴി ലഹരിയൊഴുകുന്നു. തമിഴ്നാട്ടിൽനിന്ന് കഞ്ചാവും പാൻമസാലയും ചെമ്മണാമ്പതി, ഗോവിന്ദാപുരം, കിഴവൻപുതൂർ എന്നിവിടങ്ങളിലൂടെ അതിർത്തി കടക്കുമ്പോഴും പരിശോധനകൾ പേരിന് മാത്രമാണെന്നാണ് നാട്ടുകാർ പറയുന്നത്. ആനമല, മീനാക്ഷിപുരം, വടക്കിപാളയം, പൊള്ളാച്ചി എന്നിവിടങ്ങളിൽ തമിഴ്നാട് പൊലീസ് നടത്തിയ പരിശോധനകളിൽ കേരളത്തിലേക്ക് കടത്താനെത്തിച്ച 200 കിലോ കഞ്ചാവും ഒന്നര ടൺ പാൻ മസാലയും അടുത്തിടെ പിടികൂടിയിരുന്നു.
മൂച്ചങ്കുണ്ട്, ഗോവിന്ദാപുരം എക്സൈസ് ചെക്ക് പോസ്റ്റുകൾക്കു മുന്നിലൂടെ കടക്കുന്ന മൊപെഡുകൾ പോലും പരിശോധിച്ചിരുന്ന കാലം മാറി നിലവിൽ ലോറികൾ പോലും പരിശോധനയില്ലാതെ കടത്തിവിടുന്നതായി പരിസരവാസികൾ പറയുന്നു.
ചിലർ കൈക്കൂലിയും നൽകുന്നതായി വിവരമുണ്ട്. വാഹനങ്ങൾ പരിശോധിക്കാത്ത എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ലഹരി ഒഴുക്കിനെ തടയാൻ ചെമ്മണാമ്പതി അതിർത്തിയിൽ അടഞ്ഞുകിടക്കുന്ന വാണിജ്യനികുതി ചെക്ക് പോസ്റ്റിൽ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിപ്പിക്കണമെന്നും ഗോവിന്ദാപുരത്ത് സ്ഥിരം പൊലീസ് പരിശോധന കേന്ദ്രം ഉണ്ടാവണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.