ഓണാഘോഷം ലക്ഷ്യമാക്കി ലഹരി ഒഴുക്ക്; പ്രതിരോധിക്കാൻ എക്സൈസും
text_fieldsപന്തളം: ഓണാഘോഷം ലക്ഷ്യമാക്കി ലഹരി മരുന്നുകൾ ഒഴുകുന്നു. എക്സൈസ് വകുപ്പിെൻറ സ്പെഷൽ ഡ്രൈവ് സജീവമാണെങ്കിലും മയക്കുമരുന്നിെൻറ ഒഴുക്കുതടയാൻ കഴിയുന്നില്ല. സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിൽ ഇത്തരം മയക്കുമരുന്നുകളുടെ ലഭ്യത സുലഭമാണ്.
തെക്കൻ കേരളത്തിലെ തന്നെ ഏറ്റവും വലിയ പരിശോധനയിലൂടെ പന്തളത്തുനിന്ന് മയക്കുമരുന്നുമായി യുവതിയടക്കം അഞ്ചുപേരെ പിടികൂടിയെങ്കിലും ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന ഇടനിലക്കാരെക്കുറിച്ചോ ഉറവിടത്തെ ക്കുറിച്ചോ അന്വേഷണം ഇപ്പോഴും എങ്ങും എത്തിയിട്ടില്ല.
പൊലീസ് എക്സൈസ് പരിശോധനയിൽ ചിലകണ്ണികൾ ജയിലിൽ ആണെങ്കിലും യഥാർഥ പ്രതികൾ ഇപ്പോഴും പുറത്തുവിലസുകയാണ്. ഓണക്കാലത്ത് ലഹരി ഉപയോഗം കൂടുന്നത് തടയിടുകയാണ് ഉദ്യോഗസ്ഥ സംഘത്തിെൻറ പുതിയ ലക്ഷ്യം.
വാഹന പരിശോധനയും കർശനമാക്കിയിട്ടുണ്ട്. പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ സ്കൂൾ പരിസരം, നൈറ്റ് പട്രോളിങ് തുടങ്ങിയവയും 12വരെ കർശനമാക്കും. അബ്കാരി, ലഹരിമരുന്ന് ബന്ധപ്പെട്ട കേസുകളിൽ സ്ഥിരം കുറ്റവാളികളാകുന്നവരെ കരുതൽ തടങ്കലിൽവെക്കാനും ആലോചനയുണ്ട്. ഇതിനായി ലിസ്റ്റ് തയാറാക്കി വരുകയാണ്. അനധികൃത മദ്യത്തിെൻറയും മയക്കുമരുന്നിെൻറയും ഉൽപാദനം, വിപണനം എന്നിവ തടയുന്നതിന് ജനകീയ പങ്കാളിത്തം ഉറപ്പിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.