ഇര്‍ഷാദ് വധക്കേസിൽ വഴിക്കടവ് സ്വദേശി അറസ്റ്റിൽ
text_fieldsനിലമ്പൂർ: പെരുവണ്ണാമുഴി പന്തീരിക്കരയിലെ ഇര്‍ഷാദിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒരാള്‍കൂടി പിടിയില്‍.
വഴിക്കടവ് കോരംകുന്ന് സ്വദേശി പുഴക്കാട്ട് കുണ്ടിൽ ജുനൈദ് എന്ന ബാവയെയാണ് (37) വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന കണ്ണിയാണ് ഇയാൾ. മര്‍ദിച്ച സംഘത്തിലും ജുനൈദുണ്ടായിരുന്നെന്നാണ് പൊലീസ് നിഗമനം. ഇതോടെ കേസിൽ 12 പേര് അറസ്റ്റിലായി. തട്ടിക്കൊണ്ടുവന്ന ഇർഷാദിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ജൂലൈ 15ന് വൈകീട്ട് പുറക്കാട്ടിരി പാലത്തില്‍നിന്ന് ചാടി രക്ഷപ്പെട്ടെന്നായിരുന്നു പ്രതികളുടെ മൊഴി. ചോദ്യംചെയ്യലിൽ കേസിന്റെ ചുരുളഴിയുകയായിരുന്നു.
സ്വർണക്കടത്ത് കൊലപാതകക്കേസ്: ഒരാൾകൂടി അറസ്റ്റിൽ
വൈത്തിരി (വയനാട്): സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പേരാമ്പ്ര പന്തിരിക്കരയിലെ ഇർഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ വൈത്തിരി സ്വദേശി അറസ്റ്റിൽ.
വൈത്തിരി തളിപ്പുഴ ശ്രീസദനത്തിൽ ശ്രീനാഥി (37)നെയാണ് ചൊവ്വാഴ്ച രാത്രി അന്വേഷണ സംഘം വീട്ടിൽനിന്ന് അറസ്റ്റ് ചെയ്ത് പെരുവണ്ണാമുഴി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
വിദേശത്തുള്ള പ്രധാന പ്രതികളായ മുഹമ്മദ് സ്വാലിഹ്, ഉനൈസ്, ഷംനാദ് എന്നിവരെ ഇന്റർപോൾ സഹായത്തോടെ നാട്ടിലെത്തിക്കാൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.