Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightജയിൽ സൂപ്രണ്ടിനെ...

ജയിൽ സൂപ്രണ്ടിനെ മർദിച്ച കേസ്: ആകാശ് തില്ലങ്കേരിയുടെ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
Akash Tillankeri
cancel

തൃ​ശൂ​ർ: വി​യ്യൂ​ര്‍ അ​തി​സു​ര​ക്ഷ ജ​യി​ലി​ൽ അ​സി. സൂ​പ്ര​ണ്ടി​നെ കൈ​യേ​റ്റം ചെ​യ്ത കേ​സി​ല്‍ ക​ണ്ണൂ​ര്‍ തി​ല്ല​ങ്കേ​രി ചി​ത്ര നി​വാ​സി​ല്‍ ആ​കാ​ശ് എം.​വി. എ​ന്ന ആ​കാ​ശ് തി​ല്ല​ങ്കേ​രി (29), ഇ​രി​ട്ടി തി​ല്ല​ങ്കേ​രി ക​രി​യി​ല്‍ വീ​ട്ടി​ല്‍ കെ.​വി. ജി​ജോ (30) എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ തൃ​ശൂ​ർ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജി ജി. ​ഗി​രീ​ഷ് ത​ള്ളി. ജൂ​ണ്‍ 25നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ജ​യി​ലി​ലെ ഇ​ന്‍സൈ​ഡ് സെ​ക്യൂ​രി​റ്റി ഓ​ഫി​സ​റാ​യ അ​സി. സൂ​പ്ര​ണ്ട് ജ​യി​ൽ‍ ഓ​ഫി​സി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ ആ​കാ​ശ് തി​ല്ല​ങ്കേ​രി തോ​ളി​ൽ ഇ​ടി​ക്കു​ക​യും യൂ​നി​ഫോം വ​ലി​ച്ചു​കീ​റു​ക​യു​മാ​യി​രു​ന്നു.

ജി​ജോ അ​സി. സൂ​പ്ര​ണ്ടി​നെ​യും വീ​ട്ടു​കാ​രെ​യും ശ​രി​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ അ​സി. സൂ​പ്ര​ണ്ട് തൃ​ശൂ​ർ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assault caseAkash Tillankeri
News Summary - Jail superintendent assault case: Akash Tillankeri's bail plea rejected
Next Story