ജെസ്‌നയുടെ തിരോധാനം: മുദ്രവെച്ച കവറിൽ സി.ബി.ഐയുടെ റിപ്പോർട്ട്
text_fieldsകൊച്ചി: നാല് വർഷം മുമ്പ് പത്തനംതിട്ടയിൽനിന്ന് കാണാതായ കോളജ് വിദ്യാർഥിനി ജെസ്‌ന മരിയ ജെയിംസിന്‍റെ തിരോധാനത്തിന്‍റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സി.ബി.ഐ ഹൈകോടതിയിൽ നൽകി.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയും വെച്ചൂച്ചിറ സ്വദേശിനിയുമായ ജെസ്‌നയെ കാണാതായ കേസിൽ സി.ബി.ഐ കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്നാരോപിച്ച് കൊച്ചിയിലെ ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലൈൻസ് ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടന നൽകിയ ഹരജിയിലാണ് മുദ്രവെച്ച കവറിൽ റിപ്പോർട്ട് നൽകിയത്. തുടർന്ന് ജസ്റ്റിസ് എ.എ സിയാദ് റഹ്മാൻ ഹരജി ജൂലൈ 20ന് പരിഗണിക്കാൻ മാറ്റി.
2018 മാർച്ച് 22നാണ് ജെസ്നയെ കാണാതായത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് 2021 ഫെബ്രുവരി 19ന് സി.ബി.ഐക്ക് വിട്ടു. ജെസ്‌നയെ കണ്ടെത്താൻ 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് നേരത്തേ സി.ബി.ഐ അറിയിച്ചിരുന്നു. തിരോധാനവുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.