സ്വന്തം വീട്ടിലെ ആഭരണമോഷണം: പ്രതി പിടിയിൽ
text_fieldsഎടവണ്ണപ്പാറ: വീട്ടിൽനിന്ന് സ്വർണാഭരണം മോഷണം പോയെന്ന പരാതിയിൽ പരാതിക്കാരന്റെ സഹോദരൻ പൊലീസ് പിടിയിലായി. ചീക്കോട് വാവൂർ കരിമ്പിൽ പിലാശ്ശേരി അബ്ദുറാഷിദിനെയാണ് (29) വാഴക്കാട് എസ്.ഐ പ്രദീപ് കുമാറും സംഘവും പിടികൂടിയത്.
ഡിസംബർ 24നാണ് കേസിനാസ്പദമായ സംഭവം. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരുടെ സഹായത്താൽ പൊലീസ് പഴുതടച്ച അന്വേഷണം നടത്തിയപ്പോൾ പ്രതി വീട്ടുകാരൻ തന്നെയെന്ന് മനസ്സിലായി. കൂടുതൽ ചോദ്യം ചെയ്തപ്പോൾ സഹോദരനൊപ്പം പരാതി നൽകാൻ വന്ന അബ്ദുൽറാഷിദ് തന്നെയാണ് മോഷണം നടത്തിയതെന്ന് തെളിയുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
വീട്ടിൽനിന്ന് മോഷണം പോയ നാല് പവൻ ആഭരണം എടവണ്ണപ്പാറയിലെ സ്വകാര്യ പണമിടപാട് കേന്ദ്രത്തിൽനിന്ന് പൊലീസ് കണ്ടെടുത്തു. അതേസമയം, പലപ്പോഴായി വീട്ടിൽനിന്ന് സ്വർണാഭരണമെടുത്ത് പണയം വെച്ച് ധൂർത്തടിച്ചത് മറച്ചുപിടിക്കാനാണ് സ്വർണം കളവ് പോയതായി വീട്ടുകാരെ പ്രതി തെറ്റിദ്ധരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.വാഴക്കാട് എസ്.ഐ ബി. പ്രദീപ്കുമാർ, സി.പി.ഒമാരായ അഹമ്മദ് കബീർ, അബ്ദുൽ റാഷിദ്, സുമേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.