Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2024 4:07 PM IST Updated On
date_range 25 March 2024 4:26 PM IST1.05 കോടിയുടെ സ്വർണാഭരണങ്ങൾ കാണാതായി; ജ്വല്ലറി ഷോറൂം ജീവനക്കാരനെതിരെ കേസ്
text_fieldsbookmark_border
താനെ: 1.05 കോടി വിലയുള്ള 1.5 കിലോഗ്രാം സ്വർണാഭരണങ്ങൾ കാണാതായതിനെ തുടർന്ന് ജ്വല്ലറി ഷോറൂം ജീവനക്കാരനെതിരെ കേസെടുത്തതായി താനെ പൊലീസ് പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി പ്രതി ജ്വല്ലറിയിൽ ജോലി ചെയ്ത് വരുന്നു. ദിവസാവസാനം പ്രതിയുടെ കൈയിൽ അലമാരയിൽ സൂക്ഷിക്കാൻ ഏൽപ്പിക്കപ്പെട്ട സ്വർണാഭരണങ്ങളാണ് കാണാതായതെന്ന് നൗപുട പൊലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ അഭയ് മഹാജൻ പറഞ്ഞു.
ജ്വല്ലറി ഉടമയുടെ പരാതി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story