20 കാരനായ ബന്ധുവിന്റെ തലവെട്ടി 24 കാരൻ; വെട്ടിമാറ്റിയ തലയുമായി സുഹൃത്തുക്കൾ സെൽഫിയെടുത്തു
text_fieldsറാഞ്ചി: ഭൂമി തർക്കത്തെ തുടർന്ന് 20കാരനായ ബന്ധുവിന്റെ തലവെട്ടി 24 കാരൻ. വെട്ടിയെടുത്ത തലയുമായി പ്രതിയുടെ സുഹൃത്തുക്കൾ സെൽഫിയുമെടുത്തു. ഝാർഖണ്ടിലെ ഖുൻതി ജില്ലയിലെ മുർഹു മേഖലയിലാണ് സംഭവം.
സംഭവത്തിൽ പ്രതിയും ഭാര്യയും ഉൾപ്പെടെ ആറ് പേർ പിടിയിലായിട്ടുണ്ട്. മരിച്ചയാളുടെ പിതാവ് ദാസായി മുണ്ട ഡിസംബർ രണ്ടിന് നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഡിസംബർ ഒന്നിന് 20 കാരനായ മകൻ കാനു മുണ്ട മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നതെന്ന് പിതാവ് പരാതിയിൽ പറയുന്നു. മറ്റുള്ളവർ വയലിൽ പണിക്ക് പോയതായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ, മകനെ അനന്തരവനായ സാഗർ മുണ്ടയും സുഹൃത്തുക്കളും ചേർന്ന് പിടിച്ചുകൊണ്ടുപോയതായി സമീപവാസികൾ അറിയിച്ചു. കാനുവിനെ ബന്ധപ്പെടാനാകാത്തതിനെ തുടർന്ന് ഡിസംബർ രണ്ടിന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പിതാവിന്റെ പരാതിയിൽ പ്രതികളെ കസ്റ്റഡിയിലെടുത്ത പൊലീസ് അവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് കുമാങ് ഗോപ്ല വനത്തിൽ നിന്ന് യുവാവിന്റെ കബന്ധം കണ്ടെത്തിയത്. 15 കിലോമീറ്റർ അകലെ ദുൽവ തുങ്ഗ്രി മേഖലയിൽ നിന്ന് തലയും കണ്ടെത്തിയെന്ന് മുർഹു പൊലീസ് ഓഫീസർ അറിയിച്ചു. വെട്ടിമാറ്റിയ തല കൈയിലെടുത്ത് പ്രതികൾ സെൽഫി എടുത്തതായി പൊലീസ് പറഞ്ഞു. കെല്ലപ്പെട്ട യുവാവിന്റെതുൾപ്പെടെ അഞ്ച് മൊബൈൽ ഫോണുകൾ, രക്തക്കറ പുരണ്ട രണ്ട് മൂർച്ചയേറിയ ആയുധങ്ങൾ, ഒരു മഴു, ഒരു എസ്.യു.വി എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
മരണപ്പെട്ട കുട്ടിയുടെയും പ്രതിയുടെയും വീട്ടുകാർ തമ്മിൽ ഭൂമിക്ക് വേണ്ടി വർഷങ്ങളായി തർക്കത്തിലാണെന്ന് പറയപ്പെടുന്നു. കൊലപാതകത്തിന് പിന്നലും ഇതാണ് കാരണമെന്ന് കരുതുന്നതായും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.