ഹിന്ദു സംരക്ഷണ മാർച്ചിൽ മാധ്യമ പ്രവർത്തകന് നേരെ കൈയേറ്റം
text_fieldsമംഗളൂരുവിൽ ഹിന്ദുത്വ പ്രവർത്തകർ ചാനൽ പ്രവർത്തകനെ കൈയേറ്റം ചെയ്യുന്നു
മംഗളൂരു: ഹിന്ദു ഹിതരക്ഷണ സമിതി നഗരത്തിൽ സംഘടിപ്പിച്ച ബംഗ്ലാദേശ് ഹിന്ദു സംരക്ഷണ മാർച്ചിൽ മാധ്യമ പ്രവർത്തകർക്ക് നേരെ കൈയേറ്റം. ബുധനാഴ്ച രാവിലെ മിനി വിധാൻ സൗധ പരിസരത്ത് ക്ലോക്ക് ടവർ കേന്ദ്രീകരിച്ച് നടത്തിയ മാർച്ചിനിടെയാണ് സംഭവം.
പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് റോഡ് കൈയടക്കിയാണ് മാർച്ച് സമാപന പരിപാടി നടന്നത്. ഇതു പകർത്തുകയായിരുന്ന പ്രാദേശിക ചാനൽ പ്രവർത്തകനെ ഹിന്ദു സംരക്ഷണ പ്രവർത്തകർ തടഞ്ഞ് കൈയേറ്റം ചെയ്യുകയായിരുന്നു. ഇതിനെത്തുടർന്ന് ചാനലുകൾ മാർച്ച് റിപ്പോർട്ട് ചെയ്യുന്നത് ബഹിഷ്കരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.