Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightറോഡ് നിർമാണ പദ്ധതിയിലെ...

റോഡ് നിർമാണ പദ്ധതിയിലെ അഴിമതി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ

text_fields
bookmark_border
റോഡ് നിർമാണ പദ്ധതിയിലെ അഴിമതി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ
cancel

റാഞ്ചി: ഛത്തീസ്ഗഢിൽ പ്രാദേശിക വാർത്തചാനലിലെ റിപ്പോർട്ടറെ മരിച്ചനിലയിൽ കണ്ടെത്തി. ബിജാപൂർ ജില്ലയിൽ ജനുവരി മൂന്നിനാണ് മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രകറിനെ മരിച്ച നിലയിൽകണ്ടെത്തിയത്. ജനുവരി ഒന്നുമുതൽ മുകേഷിനെ കാണാതായിരുന്നു. തുടർന്നു ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

120 കോടി രൂപ വകയിരുത്തിയ ബസ്തറിലെ റോഡ് നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയെ കുറിച്ച് മുകേഷ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. റോഡ് നിർമാണത്തിന്റെ കരാർ ഏറ്റെടുത്ത കോൺട്രാക്ടറെ പ്രതിസ്ഥാനത്താക്കിയായിരുന്നു വാർത്ത നൽകിയത്. തുടർന്ന് കോൺട്രാക്ടറെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടു. വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകനെ കാണാതായത്.

ജനുവരി ഒന്നിന് രാത്രി മുതൽ മുകേഷി​നെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ യുകേഷ് ചന്ദ്രാകർ ആണ് പൊലീസിൽ പരാതി നൽകിയത്. മുകേഷിന്റെ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ​മൊബൈൽ ഫോൺ സ്വിച്ചിഡ് ഓഫ് ആയിരുന്നു. കാണാതാകുന്ന ദിവസം കോൺട്രാക്ടറുടെ സഹോദരൻ റിതേഷ് മുകേഷിനെ കണ്ടതായി യുകേഷ് പൊലീസിനെ അറിയിച്ചു. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി. സുരേഷ് ചന്ദ്രാകറിന്റെ ലൊ​ക്കാലിറ്റിയിലുള്ള വാട്ടർ ടാങ്കിലാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChhattisgarhCrime NewsMurder Case
News Summary - Journalist found dead in Chhattisgarh days after report on road project corruption
Next Story