കടമേരി ആക്രമണം: ഗുണ്ടാസംഘത്തിലെ യുവാവിനെതിരെ ലുക്കൗട്ട് നോട്ടീസ്
text_fieldsനാദാപുരം: കടമേരിയിൽ മയക്കുമരുന്ന് കേസിലെ യുവാവിന്റെ വീട് ആക്രമിച്ച കേസിൽ വിദേശത്തേക്കുകടന്ന പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ്.
കണ്ണൂർ മയ്യിൽ ഇട്ടിച്ചിറയിലെ ഇ.സി. ഹൗസ് കണിയാറക്കൽ നടുവിലെ വില്ലയിലെ നബീലി(21)നെതിരെയാണ് കേസ് അന്വേഷിക്കുന്ന നാദാപുരം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞവർഷം നവംബർ 23നാണ് കണ്ണൂരിൽനിന്ന് കടമേരി കീരിയങ്ങാടിയിലെത്തിയ ക്രിമിനൽ സംഘം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. നിരവധി നാട്ടുകാർക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. നേരത്തേ കഞ്ചാവ്കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ നിയാസിന്റെ വീട്ടിലാണ് കണ്ണൂരിൽനിന്ന് രണ്ടു കാറുകളിലായി അക്രമി സംഘം അഴിഞ്ഞാടിയത്.
സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ചാണ്ടി ഷമീം ഉൾപ്പെടെ മൂന്നുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നാദാപുരം സർക്കിൾ ഇൻസ്പെക്ടർ ഫായിസ് അലിയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.