കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രധാനിയായ 'ടീച്ചർ' സുസ്മിത ഫിലിപ്പെന്ന് എക്സൈസ്
text_fieldsകൊച്ചി: കാക്കനാട് വാഴക്കാലയിലെ ഫ്ലാറ്റിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിലെ പ്രധാനി 'ടീച്ചർ' എന്നറിയപ്പെടുന്ന 12 ാം പ്രതി സുസ്മിത ഫിലിപ്പെന്ന് എക്സൈസ് ക്രൈംബ്രാഞ്ചിെൻറ കണ്ടെത്തൽ.
തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അസി. എക്സൈസ് കമീഷണർ ടി.എം. കാസിം നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പ്രതിയെ ചോദ്യം ചെയ്യലിന് വ്യാഴാഴ്ച വരെ കസ്റ്റഡിയിൽ വാങ്ങി.
കേസിൽ ആദ്യം അറസ്റ്റിലായ പ്രതികളുമായി സുസ്മിത വൻതുകകളുടെ ഇടപാട് നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സംഘത്തെ നിയന്ത്രിച്ചിരുന്നത് ഇവരാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട് നടത്തിയതിലും ഇവർക്ക് പ്രധാന പങ്കാണുള്ളത്. കുറ്റകൃത്യത്തിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടതായും അന്വേഷണ സംഘം കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.