Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2023 4:12 AM GMT Updated On
date_range 7 Jan 2023 4:12 AM GMTകാപ്പ ചുമത്തി പ്രതിയെ കരുതൽ തടങ്കലിലാക്കി
text_fieldsbookmark_border
കോട്ടയം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഈരാറ്റുപേട്ട തെക്കേക്കര മന്തക്കുന്ന് പുത്തൻപുരക്കൽ വീട്ടില്‍ അഫ്സലിനെ (24) കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി.ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ഈരാറ്റുപേട്ട, കറുകച്ചാൽ, പാലാ, കടുത്തുരുത്തി, തിടനാട് എന്നീ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, മോഷണം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. പാലാ സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണക്കേസിൽ റിമാൻഡിൽ കഴിഞ്ഞു വരവേയാണ് ഇയാളെ കാപ്പാ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story