കാപ്പ: കോട്ടയം ജില്ലയിൽ പൊലീസ് നൽകിയ റിപ്പോർട്ടുകളിലേറെയും തള്ളി
text_fieldsകോട്ടയം: ജില്ലയിൽ 2018 മുതൽ 2021 വരെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് 89 ശിപാർശകൾ ജില്ല കലക്ടർക്ക് സമർപ്പിച്ചിരുന്നതായി ജില്ല പൊലീസ് മേധാവി ഡി. ശിൽപ അറിയിച്ചു. 20 എണ്ണം അംഗീകരിച്ച് കരുതൽ തടങ്കൽ ഉത്തരവായി. 69 ശിപാർശകൾ വിവിധ കാരണങ്ങളാൽ നിരസിച്ചു.
കരുതൽ തടങ്കൽ ഉത്തരവായ 20 ശിപാർശകളിൽ ഉൾപ്പെട്ട പ്രതികൾ സമർപ്പിച്ച അപ്പീൽ അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഒമ്പതെണ്ണം കാപ്പ ഉപദേശക ബോർഡും രണ്ടെണ്ണം ഹൈകോടതിയും ഒരു കരുതൽ തടങ്കൽ ഉത്തരവ് സംസ്ഥാന സർക്കാറും റദ്ദ് ചെയ്തു.
യഥാർഥത്തിൽ 2018 മുതൽ 2021 വരെ പൊലീസ് സമർപ്പിച്ച 89 ശിപാർശകളിൽ എട്ടെണ്ണത്തിൽ മാത്രമേ കരുതൽ തടങ്കൽ ഉത്തരവ് നടപ്പാക്കാൻ സാധിച്ചിട്ടുള്ളൂ. പൊലീസ് നൽകിയ റിപ്പോർട്ടുകളിൽ 90 ശതമാനത്തിലേറെയും വിവിധ കാരണങ്ങളാൽ ഫലപ്രദമായ തുടർനടപടി ഉണ്ടായില്ല.
2018 മുതൽ 2021 വരെ കാപ്പ നിയമം വകുപ്പ് 15 പ്രകാരം 78 ശിപാർശകൾ എറണാകുളം റേഞ്ച് ഡി.ഐ.ജിക്ക് സമർപ്പിച്ചതിൽ 51 ശിപാർശകൾ അംഗീകരിച്ചു. 26 ശിപാർശകൾ നിരസിച്ചു. 2018 മുതൽ കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ കരുതൽ തടങ്കൽ വകുപ്പ് 3, 15 എന്നിവ പ്രകാരം കർശനമായി നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഓപറേഷൻ കാവൽ' പദ്ധതി ഊർജിതമാക്കാൻ തീരുമാനിച്ചതായി എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.