Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യൽ: സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി, ജയിലിലടച്ചു

text_fields
bookmark_border
jithin
cancel
camera_alt

ജിതിന്‍ ജോസഫ് 

വയനാട്: ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും തമിഴ് നാട്ടിലുമായി കൊലപാതകം, മോഷണം, പോക്സോ, ദേഹോപദ്രവം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അമ്പലവയല്‍ പൊലീസ് സ്റ്റേഷനിൽ ആന്‍റി-സോഷ്യല്‍ ലിസ്റ്റിൽ ഉൾപ്പെട്ട വടുവഞ്ചാല്‍ കല്ലേരി സ്വദേശി തെക്കിനേടത്ത് വീട്ടില്‍ ജിതിന്‍ ജോസഫ് എന്ന ബുളു (34) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ല പൊലീസ് മേധാവി പദം സിങ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വയനാട് ജില്ല കലക്ടറാണ് കാപ്പ ചുമത്തി ഉത്തരവിറക്കിയത്.

ജില്ലയിൽ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കാപ്പ ചുമത്തുന്നതടക്കമുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsKappa act
News Summary - Kappa was charged against the habitual offender and sent to jail
Next Story