കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsഅടിമാലി: കാപ്പ നിയമം ചുമത്തി അടിമാലിയിൽ യുവാവിനെ ജയിലിലടച്ചു. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നിരവധി കേസുകളിൽ പ്രതിയായ മന്നാംകണ്ടം തലമാലി കൊല്ലത്ത് അനീഷ് ജോര്‍ജിനെയാണ് (സിറിയക് -38) പൊലീസ് പിടികൂടി ജയിലിൽ അടച്ചത്. ഏഴു വർഷമായി ഇയാൾ കൊലപാതകശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം, അടിപിടി, ലഹരികടത്ത് തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ജില്ലയില്‍ പതിവായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നവരെ നീരീക്ഷിച്ചുവരുകയാണെന്നും അവർക്കെതിരെ കർശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി ബി.യു. കുര്യാക്കോസ് പറഞ്ഞു.
തൊടുപുഴ: വിവിധ കേസുകളിൽ പ്രതിയായ രാജാക്കാട് പൊന്മുടി പന്നിയാർകുട്ടി മൈലക്കുഴി വീട്ടിൽ റോഷി സെബാസ്റ്റ്യനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു. ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ ഷീബ ജോർജിന്റേതാണ് നടപടി. ഏഴുവർഷത്തിനിടെ കൊലപാതകശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് റോഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.