Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകേരള ബാങ്ക്​...

കേരള ബാങ്ക്​ ജീവനക്കാരിയുടെ തട്ടിപ്പ്​ ആദ്യം കണ്ടെത്തിയത്​ സഹപ്രവർത്തക

text_fields
bookmark_border
kerala bank
cancel

കോ​ഴി​ക്കോ​ട്​: കേ​ര​ള ബാ​ങ്കി​ൽ​നി​ന്ന്​ ജീ​വ​ന​ക്കാ​രി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ സം​ഭ​വം പു​റ​ത്തു​വ​ന്ന​ത്​ മ​റ്റൊ​രു ജീ​വ​ന​ക്കാ​രി പ​രാ​തി ന​ൽ​കി​യ​തോ​ടെ. പ​രാ​തി​ക്കാ​രി​യാ​യ അ​ക്കൗ​ണ്ട​ൻ​റ്​ ഡ്യൂ​ട്ടി​ക്കി​ടെ സീ​റ്റി​ൽ​നി​ന്ന്​ എ​​ഴു​ന്നേ​റ്റു​പോ​യ ചെ​റി​യ ഇ​ട​വേ​ള​യി​ലാ​ണ്​ ഇ​വ​രു​ടെ ലോ​ഗി​നും പാ​സ്​​വേ​ഡും ഉ​പ​യോ​ഗി​ച്ച്​​ സീ​നി​യ​ർ അ​ക്കൗ​ണ്ട​ൻ​റാ​യി​രു​ന്ന പി.​ടി. ഉ​ഷാ​ദേ​വി പ​ണം മ​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ മാ​റ്റി​യ​ത്. സീ​റ്റി​ൽ തി​രി​ച്ചെ​ത്തി​യ സ​ഹ​പ്ര​വ​ർ​ത്ത​ക, താ​ന​റി​യാ​തെ ന​ട​ന്ന ഇ​ട​പാ​ടി​ൽ സം​ശ​യി​ക്കു​ക​യും പ​രി​ശോ​ധി​ച്ച​പ്പോ​ൾ സ്​​ഥി​ര നി​ക്ഷേ​പ​ങ്ങ​ളു​ള്ള അ​ക്കൗ​ണ്ടി​ലെ പ​ലി​ശ​യി​ന​ത്തി​ലെ തു​ക​ മ​റ്റൊ​രു അ​ക്കൗ​ണ്ടി​ലേ​ക്ക്​ മാ​റ്റി​യ​തും​ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്​ ഇ​വ​ർ ബാ​ങ്ക്​ മാ​നേ​ജ​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യ​തോ​ടെ ന​ട​ന്ന വി​ശ​ദ പ​രി​ശോ​ധ​ന​യി​ലാ​ണ്​ മ​റ്റു ക്ര​മ​ക്കേ​ടു​ക​ളും കൈ​യോ​ടെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ദ്യം സ്​​ഥ​ലം​മാ​റ്റി​യ ഉ​ഷാ​ദേ​വി​യെ പി​ന്നീ​ട്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്യു​ക​യും ത​ട്ടി​പ്പി​ന്​ കൂ​ട്ടു​നി​ന്നു എ​ന്ന​ത​ട​ക്കം സം​ശ​യി​ക്കു​ന്ന അ​ഞ്ചു​പേ​രെ ബാ​ങ്ക്​ മാ​നേ​ജ്​​​മെൻറ്​ സ്​​ഥ​ലം​മാ​റ്റു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

ക്ലെ​യിം ചെ​യ്യ​പ്പെ​ടാ​തെ കി​ട​ന്ന സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ളും ദീ​ർ​ഘ​കാ​ല​മാ​യി ഇ​ട​പാ​ടു​ക​ൾ ന​ട​ക്കാ​ത്ത അ​ക്കൗ​ണ്ടു​ക​ളി​ലെ പ​ണ​വും​ മാ​റ്റി​യെ​ന്ന്​ സം​ശ​യി​ക്കു​ന്ന​തി​നാ​ൽ ​ഇ​വ​ർ തൊ​ട്ടു​മു​മ്പ്​ ജോ​ലി​ചെ​യ്​​ത മാ​വൂ​ർ റോ​ഡ്​ ശാ​ഖ​യി​ലേ​ക്ക​ട​ക്കം ബാ​ങ്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്​. മേ​യി​ൽ സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ്​ ഉ​ഷാ​ദേ​വി ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്.

അ​തേ​സ​മ​യം, ത​ട്ടി​യെ​ടു​ത്ത 20,26,701 രൂ​പ സീ​നി​യ​ർ അ​ക്കൗ​ണ്ട​ൻ​റി​ൽ​നി​ന്ന്​ തി​രി​ച്ചു​പി​ടി​ച്ച​താ​യും ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നു​മാ​ണ്​ ബാ​ങ്കി​െൻറ വി​ശ​ദീ​ക​ര​ണം. ഇ​തു​സം​ബ​ന്ധി​ച്ച്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ ബാ​ങ്ക്​ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Bank employee scam first discovered by a colleague
Next Story