Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസംസ്ഥാനത്തും ലഹരി...

സംസ്ഥാനത്തും ലഹരി എത്തിയോ ?, പഴം, പച്ചക്കറി ഇടപാടിന്‍റെ മറവിലായിരുന്നു കടത്ത്

text_fields
bookmark_border
Keralite arrested in Mumbai for importing drugs
cancel

കൊച്ചി: മുംബൈയിൽ പിടികൂടിയ വൻ ലഹരികടത്തിന് പിന്നിൽ മലയാളിയാണെന്ന് വ്യക്തമായതോടെ സംസ്ഥാനത്തേക്കും ലഹരിവസ്തുക്കൾ കടത്തിയെന്ന സംശയത്തിൽ അന്വേഷണ സംഘം. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസും സംസ്ഥാന എക്സൈസും ചേർന്ന് വിജിൻ വർഗീസിന്‍റെ എറണാകുളം കാലടിയിലെ വീട്ടിലും ഗോഡൗണുകളിലും പരിശോധന തുടരുകയാണ്. മുമ്പും സമാന ലഹരികടത്ത് നടന്നിട്ടുണ്ടോ, അത് സംസ്ഥാനത്തേക്കും എത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലെ തെളിവും പരിശോധിക്കുകയാണ്. വ്യാഴാഴ്ചയും പരിശോധന തുടർന്നേക്കും. കാലടിയിലെ സ്ഥാപനത്തിൽ ലഹരിമരുന്ന് കൊണ്ടുവന്ന് സൂക്ഷിച്ചിരുന്നോ എന്നതിന് സൂചനകൾ ലഭിച്ചിട്ടില്ല. സ്ഥാപനത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ, എവിടെ നിന്നെല്ലാമാണ് പഴവർഗങ്ങൾ എന്ന നിലയിൽ പാർസലുകൾ എത്തിയിരുന്നത്, വിദേശത്തുനിന്ന് എന്തെല്ലാമാണ് ഇറക്കുമതി ചെയ്തിരുന്നത് എന്നെല്ലാമാണ് തിരയുന്നത്. ഇന്ത്യയിലെത്തുന്ന ലഹരിമരുന്ന് വിദേശരാജ്യങ്ങളിലേക്ക് കടത്തുകയാണ് ചെയ്തിരുന്നത് എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. സംഘത്തിന് ഇന്ത്യയിൽ ലഹരി വിതരണശൃംഖലയുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

അങ്കമാലി മൂക്കന്നൂർ സ്വദേശി വിജിൻ വർഗീസും മറ്റു സുഹൃത്തുക്കളും ചേർന്നാണ് കാലടിയിൽ വൻ പഴം ഗോഡൗണും ശീതീകരണിയും ആരംഭിച്ചതെന്ന് സമീപത്തുള്ള കടയുടമകൾ പറയുന്നു. ദുബൈ ആസ്ഥാനമാക്കി യമ്മിറ്റോ ഇന്റർനാഷനൽ എന്ന പേരിൽ ബിസിനസ് ആരംഭിക്കുന്നത് കോവിഡ് കാലത്താണ്. മാസ്കും പി.പി.ഇ കിറ്റും മറ്റു കോവിഡ് അനുബന്ധ ഉൽപന്നങ്ങളും ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്തു തുടങ്ങിയ ബിസിനസ് രണ്ടു വർഷത്തിനിടയാണ് പഴവർഗ ഇറക്കുമതിയിലേക്ക് കടക്കുന്നത്. ആൽവിൻ എന്ന ജോലിക്കാരന്റെ പേരിൽ അങ്കമാലിയിൽ വാടകക്കെടുത്ത കടമുറി ഉപയോഗിച്ചു ലൈസൻസ് എടുത്തു. പിന്നീട് കാലടിയിലേക്ക് ബിസിനസ് മാറ്റുകയായിരുന്നു.

ഇന്ത്യക്കും ദുബൈക്കും പുറമെ ബഹ്റൈൻ, സൗദി തുടങ്ങിയ രാജ്യങ്ങളിലും ഓഫിസുകളുണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഫ്രഷ് പഴം, പച്ചക്കറി കയറ്റുമതിയും ഇറക്കുമതിയുമാണ് നടത്തിവന്നത്. ഇതിന്റെ മറവിലായിരുന്നു ലഹരികടത്ത് എന്നാണ് ഡി.ആർ.ഐ അന്വേഷണസംഘം പറയുന്നത്. ലഹരി പിടികൂടിയ സംഭവം പുറത്തുവന്നതിനു പിന്നാലെ എക്സൈസ്, കാലടിയിലെ ഇവരുടെ കേന്ദ്രത്തിലെത്തി പരിശോധന നടത്തി. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾ ആരാഞ്ഞെങ്കിലും ഹാജരാക്കിയിട്ടില്ല. ദക്ഷിണാഫ്രിക്കക്ക് പുറമെ തുർക്കി, ബ്രസീൽ എന്നിവിടങ്ങളിൽനിന്നും പഴവർഗങ്ങൾ ഇറക്കുമതി ചെയ്തിരുന്നു.

ഇവർക്കൊപ്പം കൂട്ടുകച്ചവടം നടത്തിയ മൻസൂർ എന്നയാൾക്കുവേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്. മൻസൂറിന്റെ ഉടമസ്ഥതയിലുള്ള മോർ ഫ്രഷ് എക്സ്പോർട്സ് കമ്പനിയിൽ വിജിന്റെ സഹോദരൻ ഡയറക്ടറാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇറക്കുമതി, കയറ്റുമതി ചട്ടങ്ങൾ പാലിക്കാതെയുള്ള ഇടപാടുകളായിരുന്നു ഏറെയും എന്നു പറയുന്നു. പർച്ചേസ് ഓർഡറുകൾ ഇല്ലാതെ വാട്സ്ആപ് വഴിയുള്ള ഇടപാടുകൾ നടത്തി നികുതി വെട്ടിപ്പ് നടന്നതായും പറയുന്നു.

പ​ഴ​ങ്ങ​ൾ​ പകുതി വിലക്ക്​

കൊ​ച്ചി: യ​മ്മി​റ്റോ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ന്ന പേ​രി​ൽ കാ​ല​ടി​യി​ൽ ന​ട​ത്തി​വ​ന്ന പ​ഴം മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന​ത്​ വ​മ്പി​ച്ച ആ​ദാ​യ വി​ൽ​പ​ന. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ​ഴ​ങ്ങ​ൾ 50 ശ​ത​മാ​നം​വ​രെ വി​ല​കു​റ​ച്ച്​ ഇ​വി​ടെ​നി​ന്ന്​ ല​ഭി​ച്ചി​രു​ന്നു. മാ​ർ​ക്ക​റ്റി​ൽ 200 രൂ​പ​വി​ല​യു​ള്ള ആ​പ്പി​ളി​ന് വി​ജി​ൻ വ​ർ​ഗീ​സി​ന്റെ കാ​ല​ടി​യി​ലെ മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ൽ വെ​റും 100 രൂ​പ​യേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. മ​റ്റു പ​ഴ​ങ്ങ​ൾ​ക്കും മി​ക്ക​പ്പോ​ഴും ഇ​തേ വി​ല​ക്കു​റ​വ് ന​ൽ​കി​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ മ​റ്റു ക​ച്ച​വ​ട​ക്കാ​ർ ഇ​തു​ക​ണ്ട്​ അ​തി​ശ​യി​ച്ചി​രു​ന്നു.

മ​ല​യാ​ളി​ക​ൾ ക​ണ്ടി​ട്ടു പോ​ലു​മി​ല്ലാ​ത്ത പ​ഴ​ങ്ങ​ളും ഇ​റ​ക്കു​മ​തി ചെ​യ്ത് വി​പ​ണി​യി​ലെ​ത്തി​ച്ചു. അ​വ​യും തു​ച്ഛ​വി​ല​യി​ലാ​ണ്​ വി​റ്റി​രു​ന്ന​ത്. പ​ഴ​ക്ക​ച്ച​ട​വ​ത്തി​ന്റെ മ​റ​വി​ൽ ന​ട​ത്തി​യ ല​ഹ​രി​ക​ട​ത്തി​ലാ​യി​രു​ന്നു വി​ജി​ന്റെ ലാ​ഭ​മെ​ന്നാ​ണ്​ ഇ​പ്പോ​ൾ വെ​ളി​വാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug huntDirectorate of Revenue IntelligenceMalayali businessman
News Summary - Keralite arrested in Mumbai for importing drugs
Next Story