അക്ഷരത്തെറ്റ് വിനയായി; സഹോദരനെ കബളിപ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ
text_fieldsലഖ്നോ: മോചനദ്രവ്യം ആവശ്യപ്പെട്ട സന്ദേശത്തിലെ അക്ഷരത്തെറ്റിലൂടെ തട്ടിക്കൊണ്ടുപോയയാളെ കണ്ടെത്തി പൊലീസ്. ജനുവരി അഞ്ചിനാണ് സംഭവം നടന്നത്. 50,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു നമ്പറിൽ നിന്ന് തനിക്ക് സന്ദേശം ലഭിച്ചതായി ഹർദോയ് ജില്ലയിൽ താമസിക്കുന്ന കോൺട്രാക്റ്റർ സഞ്ജയ് കുമാർ പൊലീസിനെ സമീപിച്ചു. സഞ്ജയ് യുടെ സഹോദരൻ സന്ദീപിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയിരുന്നു. മോചിപ്പിക്കണമെങ്കിൽ 50,000 രൂപ നൽകണമെന്നാണ് സംഘം ആവശ്യപ്പെട്ടത്.
ഇല്ലെങ്കിൽ സഹോദരനെ കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കി. സഹോദരനെ കെട്ടിയിട്ട നിലയിലുള്ള 13 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ക്ലിപ്പും ഇതിനൊപ്പം അയക്കുകയുണ്ടായി. അതേസമയം, സന്ദേശത്തിലെ അക്ഷരത്തെറ്റ് ശ്രദ്ധിച്ച എസ്.പി നീരജ് കുമാർ ജാദൂൻ വലിയ വിദ്യാഭ്യാസമില്ലാത്തവരാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തി. ഡെത്ത് എന്ന വാചകത്തിലാണ് അക്ഷരത്തെറ്റുണ്ടായിരുന്നത്.
സന്ദീപിന് ആരുമായും ശത്രുതയുള്ള വിവരം കുടുംബത്തിന് അറിയുമായിരുന്നില്ല. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പൊലീസ് റുപാപുരിൽ നിന്ന് സന്ദീപിനെ കണ്ടെത്തി. തുടർന്ന് തട്ടിക്കൊണ്ടുപോയപ്പോൾ അയച്ച മോചനദ്രവ്യ സന്ദേശം എഴുതാനായി പൊലീസ് സന്ദീപിനോട് ആവശ്യപ്പെട്ടു. എഴുതിയ വാചകത്തിലും സമാന അക്ഷരത്തെറ്റ് കണ്ടെത്തി. അതോടെ തട്ടിക്കൊണ്ടുപോകൽ നാടകം സന്ദീപിന്റെ തന്നെ സൃഷ്ടിയാണെന്ന് പൊലീസിന് മനസിലായത്. സി.ഐ.ഡി എന്ന ക്രൈം സീരിയൽ കണ്ടപ്പോഴാണ് സഹോദരനിൽ നിന്ന് പണംതട്ടിയെടുക്കാനായി ഇത്തരം പദ്ധതി തലയിലുദിച്ചതെന്നും സന്ദീപ് പൊലീസിനോട് പറഞ്ഞു.
മിർസാപൂരിലെ കാൻ പർച്ചേസ് കേന്ദ്രത്തിലാണ് സന്ദീപ് ജോലി ചെയ്യുന്നത്. ഡിസംബർ 30ന് സന്ദീപിന്റെ ബൈക്ക് പ്രായമുള്ള ഒരാളെ ഇടിച്ചുവീഴ്ത്തിയിരുന്നു. കാലിന് പരിക്കേറ്റ വയോധികൻ സന്ദീപിനോട് പണമാവശ്യപ്പെടുകയും ചെയ്തു. സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.