ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവം: വൻ ആസൂത്രണം നടത്തിയെന്ന് അന്വേഷണ സംഘം, രക്ഷപ്പെടാനുള്ള റൂട്ട് മാപ് അടക്കം തയാറാക്കി
text_fieldsകൊല്ലം: ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കാറിൽ ഉപയോഗിച്ച വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ തയാറാക്കിയത് ഒ.എൽ.എക്സില്‍ വില്‍ക്കാന്‍ വെച്ചിരുന്ന കാറുകള്‍ പരിശോധിച്ച്. അതിൽ നൽകിയിരുന്ന കാറുകളുടെ നമ്പറാണ് ഉപയോഗിച്ചത്. ചാത്തന്നൂരിലെ വീട്ടില്‍ വെച്ചാണ് ബ്ലൂപ്രിന്‍റ് ഉള്‍പ്പെടെ തയാറാക്കിയുള്ള വലിയ രീതിയുള്ള ആസൂത്രണം നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രണത്തിന്‍റെ നിര്‍ണായക തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചു. മാസങ്ങളെടുത്ത് പ്രഫഷനല്‍ രീതിയിലുള്ള ആസൂത്രണമാണ് പ്രതികള്‍ നടത്തിയിരുന്നതെന്നും പൊലീസ് കണ്ടെത്തി.
രക്ഷപ്പെടാനുള്ള റൂട്ട് മാപ് അടക്കം തയാറാക്കിയിരുന്നു. റൂട്ട് മാപ് തയാറാക്കിയാണ് തട്ടിക്കൊണ്ടുപോകല്‍ നടപ്പാക്കിയതെന്ന് പ്രതികളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് പൊലീസിന് വ്യക്തമായി. സി.സി ടി.വി ഇല്ലാത്ത ഗ്രാമീണ റൂട്ടുകള്‍ ഉള്‍പ്പെടെ ഇവര്‍ ബ്ലൂപ്രിന്‍റില്‍ ഉള്‍പ്പെടുത്തിയിരുന്നു. സി.സി ടി.വിയുള്ള സ്ഥലങ്ങള്‍ പോലും ഇതില്‍ അടയാളപ്പെടുത്തിയിരുന്നു. ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ് പ്രതികള്‍ കരുതിയിരുന്നതെന്നും പൊലീസ് പറഞ്ഞു. പൂജപ്പുര ജയിലില്‍നിന്നാണ് പത്മകുമാറിനെ ചാത്തന്നൂരിലെത്തിച്ചത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്നാണ് അനിതകുമാരിയെയും മകള്‍ അനുപമയെയും തെളിവെടുപ്പിനായി എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.