ഭാര്യ മാതാവിനെ കൊന്ന് സ്വകാര്യഭാഗത്ത് മുള കയറ്റി ആന്തരികാവയവം പുറത്തെടുത്തു; യുവാവ് അറസ്റ്റിൽ
text_fieldsമുംബൈ: ഭാര്യ മാതാവിനെ കൊലപ്പെടുത്തി സ്വകാര്യഭാഗത്ത് മുള കയറ്റി ആന്തരിക അവയവം പുറത്തെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുംബൈയിലെ വിലെ പാർലെയിലാണ് സംഭവം. പ്രതിയെ സെപ്റ്റംബർ 14 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
'ടൈൽസ് കൊണ്ട് തലക്കടിച്ച ശേഷം കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി സ്വകാര്യ ഭാഗത്ത് മുള കയറ്റി ആന്തരികാവയവം പുറത്തെടുക്കുകയായിരുന്നു. ഐ.പി.സിയിലെ 377ാം വകുപ്പും പ്രതിക്കെതിരെ ചുമത്തി'-പൊലീസ് പറഞ്ഞു.
മകൾക്കൊപ്പം വിലെ പാർലെയിലായിരുന്നു സ്ത്രീ താമസിച്ചിരുന്നത്. മാലപൊട്ടിക്കൽ കേസിൽ അറസ്റ്റിലായ പ്രതി സെപ്റ്റംബർ ഒന്നിനാണ് പുറത്തിറങ്ങിയത്. ജയിലിൽ നിന്നിറങ്ങി ഭാര്യയെ കാണാൻ പോയ ഇയാൾ അവർ മറ്റൊരാളെ വിവാഹം ചെയ്ത് ഗർഭിണിയാണെന്ന വിവരമറിഞ്ഞു.
ഭർത്താവിനെ ഉപേക്ഷിച്ച് തന്നോടൊപ്പം വരാൻ ആവശ്യപ്പെട്ടു. എന്നാൽ പിറ്റേദിവസം കാണാൻ ചെന്ന സമയത്ത് യുവതി അവിടെ നിന്നും സ്ഥലം വിട്ടിരുന്നു. അവർ എങ്ങോട്ടാണ് പോയതെന്ന് പറയാൻ ഭാര്യ മാതാവിനോട് ആവശ്യപ്പെട്ടെങ്കിലും അവർ വിസമ്മതിച്ചു. ഇതിന്‍റെ ദേഷ്യത്തിലാണ് പ്രതി അവരെ കൊലപ്പെടുത്തിയത്. കൃത്യം നടന്ന് പിറ്റേ ദിവസം പൂണെയിൽ വെച്ചാണ് പ്രതി അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.