ഭർതൃഹോദരന്റെ പ്രണയാഭ്യർഥന നിരസിച്ചു; കൊൽക്കത്തയിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചു
text_fieldsകൊൽക്കത്ത: ഭർതൃഹോദരന്റെ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് കൊൽക്കത്തയിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചു. മൃതദേഹത്തിൽ നിന്ന് ശിരസ്സ് വേർപെടുത്തുകയും ചെയ്തിരുന്നു. കൊൽക്കത്തയിലെ റീഗന്റ് പാർക്കിങ് ഭാഗത്ത്നിന്ന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് സ്നിഫർ നായകളാണ് വെള്ളിയാഴ്ച രാവിലെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. പോളിത്തീൻ ബാഗിലാണ് മൃതദേഹ ഭാഗങ്ങൾ ഉപേക്ഷിച്ചത്. പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടയുടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അന്വേഷണത്തിലാണ് യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെടുത്തത്.
സംഭവത്തിൽ യുവതിയുടെ ഭർതൃസഹോദരൻ അതീഉർറഹ്മാൻ ലഷ്‍കർ (35) കുറ്റം ഏറ്റുപറഞ്ഞു. ഇയാൾക്കൊപ്പം നിർമാണ ജോലിക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു യുവതി. നിരന്തരം പ്രണയാഭ്യർഥന നടത്തിയിട്ടും യുവതി നിരസിച്ചതാണ് കൊല്ലാൻ കാരണമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. രണ്ടുവർഷമായി ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് കഴിയുകയാണ് യുവതി.
അതിർഉർറഹ്മാന്റെ പ്രണയാഭ്യർഥനക്ക് ശേഷം യുവതി ഇയാളെ അവഗണിക്കാൻ തുടങ്ങി.ഫോൺ നമ്പറും ബ്ലോക്ക്ചെയ്തു. ഇതെല്ലാം ഭർതൃഹോദരനെ രോഷംകൊള്ളിച്ചു. അങ്ങനെയാണ് കൊലപ്പെടുത്താൻ തീരുമാനിക്കുന്നത്.
വ്യാഴാഴ്ച ജോലി കഴിഞ്ഞുപോകാനിറങ്ങിയ യുവതിയെ നിർമാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിലേക്ക് ബലമായി കൊണ്ടുപോയി. അവിടെ വെച്ച് ആക്രമിക്കുകയായിരുന്നു. യുവതിയുടെ തല വെട്ടിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മാറ്റി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ ബിദിഷ കാലിത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.