പണം പലിശക്ക് നൽകുന്ന സഹപ്രവർത്തകരുടെ മാനസിക പീഡനം: കൊല്ലം കോർപറേഷൻ ജീവനക്കാരനായിരുന്ന ബിജുവിെൻറ ആത്മഹത്യാ കുറിപ്പ് പുറത്ത്
text_fieldsകൊല്ലം: പണം പലിശക്ക് നൽകുന്ന സഹപ്രവർത്തകരുടെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കാണിച്ച് കൊല്ലം കോർപ്പറേഷൻ ജീവനക്കാരനായിരുന്ന വി. ബിജുവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരിൽ നിന്നും പണം പലിശക്ക് വാങ്ങിയിരുന്നുവെന്നും ഇവരുടെ മാനസിക പീഡനം മൂലം ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ കഴിയുന്നില്ലെന്നാണ് കത്തിൽ പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊല്ലം റൂറൽ എസ്പിക്ക് ബിജുവിെൻറ കുടുംബം പരാതി നൽകിയിരിക്കുകയാണ്.
കൊല്ലം കോര്‍പ്പറേഷനിലെ ഏഴ് ജീവനക്കാരുടെ പേരും ബിജു കത്തിൽ കുറിച്ചിട്ടുണ്ട്. ഇതിൽ പലരും കോര്‍പ്പറേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ്. താൻ വാങ്ങിയ തുകയുടെ അഞ്ചിരട്ടിയിലധികം തിരിച്ചടച്ചിട്ടും ബ്ലേഡ് മാഫിയ സംഘം മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് ആത്മഹത്യാകുറിപ്പിൽ പറയുന്നു. മക്കളുടെ പഠനത്തിന് പോലും പണമില്ലെന്നും ബിജുവിന്റെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പൂര്‍ണ്ണ ഉത്തരവാദികൾ ഈ ഉദ്യോഗസ്ഥരാണെന്നും കോർപ്പറേഷനിലെ നിരവധി ജീവനക്കാർ ബ്ലേഡ് മാഫിയയുടെ പിടിയിലാണെന്നും റൂറൽ എസ്പിക്ക് എഴുതിയ കത്തിൽ ബിജു കുറിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കടയ്ക്കോട് സ്വദേശിയായ ബിജുവിനെ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കത്തിൽ പേരുള്ള ഉദ്യോഗസ്ഥരിൽ നിന്നും എഴുകോണ്‍ പൊലീസ് മൊഴിയെടുത്തു. പലിശക്കല്ല, ബിജുവിന് പണം കടം കൊടുക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇവർ നൽകിയ മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.