കാറിൽ കടത്തിയ 17 കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ
text_fieldsകൊണ്ടോട്ടി: വിൽപനക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന 17 കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്നുപേർ പിടിയിൽ. കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപോയിൽ ലിപിൻ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കൽ ഷാജി (51), താമരശ്ശേരി തച്ചൻപോയിൽ അബ്ദുൽ ജലീൽ (38) എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈ.എസ്.പി അഷ്റഫിെൻറ നേതൃത്വത്തിലുള്ള അേന്വഷണസംഘം പിടികൂടിയത്. കൊണ്ടോട്ടി ടൗണിൽനിന്നാണ് 10 ലക്ഷത്തോളം വിലവരുന്ന കഞ്ചാവ് പിടികൂടിയത്.
കരിപ്പൂർ സ്വർണക്കടത്ത് കവർച്ചാശ്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി രൂപവത്കരിച്ച സംഘത്തിന് ഈ കേസിൽ അറസ്റ്റിലായ ചില പ്രതികൾക്ക് മയക്കുമരുന്ന് കടത്തുമായി ബന്ധമുള്ളതായി വിവരം ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ നീക്കത്തിലാണ് വിദേശത്തേക്ക് മയക്കുമരുന്ന് കടത്താൻ കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തെക്കുറിച്ച് അറിഞ്ഞത്. ഇവരുടെ സംഘത്തിൽപെട്ട ആളുകളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
സ്വർണക്കടത്ത് സംഘങ്ങൾക്ക് ലഹരി മാഫിയയുമായി അടുത്ത ബന്ധമുള്ളതായും വിദേശത്തേക്ക് കാരിയർമാരെ ഉപയോഗിച്ച് മയക്കുമരുന്നും തിരിച്ച് സ്വർണവും കടത്തിയിരുന്നതായും ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ അേന്വഷണം ഊർജിതമാക്കിയിട്ടുണ്ട്.
കൊണ്ടോട്ടി ഡിവൈ.എസ്.പി അഷ്റഫ്, നർകോട്ടിക് സെൽ ഡിവൈ.എസ്.പി ഷംസ് എന്നിവരുടെ നിർദേശപ്രകാരം കൊണ്ടോട്ടി ഇൻസ്െപക്ടർ പ്രമോദ്, എസ്.ഐമാരായ അജാസുദ്ദീൻ, രാധാകൃഷ്ണൻ, ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥൻ മനാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ, പി. സഞ്ജീവ്, കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.