Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകുണ്ടാർ ബാലൻ കൊല:...

കുണ്ടാർ ബാലൻ കൊല: പ്രതിക്ക്​ ജീവപര്യന്തവും രണ്ടുലക്ഷം പിഴയും

text_fields
bookmark_border
crime
cancel
camera_alt

ഒ​ന്നാം പ്ര​തി ഓ​ബി രാ​ധാ​കൃ​ഷ്​​ണ​ൻ, കൊ​ല്ല​പ്പെ​ട്ട

കു​ണ്ടാ​ർ ബാ​ല​ൻ

കാ​സ​ർ​കോ​ട്​: കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ആ​ദൂ​രി​ലെ കു​ണ്ടാ​ർ ബാ​ല​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ന്നാം പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ നാ​ലു​മാ​സം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ആ​ദു​ർ കു​ണ്ടാ​റി​ലെ ഓ​ബി രാ​ധാ​കൃ​ഷ്​​ണ​നെ​യാ​ണ് (49) ജി​ല്ല സെ​ഷ​ൻ​സ്​ കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി കെ. ​പ്രി​യ ശി​ക്ഷി​ച്ച​ത്. മൂ​ന്നു പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ടു.

2008 മാ​ർ​ച്ച്​ 27ന്​ ​രാ​ത്രി ഏ​ഴു​മ​ണി​ക്കാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ണ്ടാ​റി​ലെ റോ​ഡി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​രോ​ധ​ത്തി​ൽ കാ​റി​ൽ വ​രി​ക​യാ​യി​രു​ന്ന കു​ണ്ടാ​ർ ബാ​ല​നെ ഒ​ന്നാം പ്ര​തി രാ​ധാ​കൃ​ഷ്​​ണ​ൻ, ക​ട്ട​ത്തു​ബ​യ​ൽ വി​ജ​യ​ൻ, കു​ണ്ടാ​റി​ലെ കെ. ​കു​മാ​ര​ൻ, അ​ത്ത​നാ​ടി ദി​ലീ​പ്​​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ പ​രാ​തി. കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ഒ​ന്നാം പ്ര​തി ഓ​ബി രാ​ധാ​കൃ​ഷ്ണ​ൻ ക​ത്തി​കൊ​ണ്ട് നെ​ഞ്ചി​ൽ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ കേ​സ്.

ആ​ദൂ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി നാ​ലു പ്ര​തി​ക​ൾ​ക്കു​മെ​തി​രെ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് അ​ന്ന​ത്തെ ആ​ദൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന ടി.​പി. ര​ഞ്ജി​ത്താ​ണ്.

തു​ട​ർ​ന്ന് കേ​സ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ൽ​പി​ച്ചു. തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്​ എ​ൻ.​ഒ. സി​ബി​യാ​ണ്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ന​ൽ ഗ​വ. പ്ലീ​ഡ​ർ ജി. ​ച​ന്ദ്ര​മോ​ഹ​ൻ, അ​ഡ്വ. ചി​ത്ര​ക​ല എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:life imprisonmentKundar Balan murder
News Summary - Kundar Balan murder: Accused gets life imprisonment and Rs 2 lakh fine
Next Story