കുറുവ സംഘം; ജാഗ്രത സമിതി രൂപവത്കരിച്ചു
text_fieldsഏറ്റുമാനൂർ: കുറുവ സംഘത്തിെൻറ ഭയാശങ്കകൾ നിലനിൽക്കുന്ന അതിരമ്പുഴ പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ ഉൾപ്പെടുത്തി ജാഗ്രത സമിതി രൂപവത്കരിച്ചു. രാത്രികാല പെട്രോളിങ്ങാണ് മുഖ്യ പ്രവർത്തനം. ഏതെങ്കിലും വീടുകളിൽ ആവശ്യം വന്നാൽ അവിടെ വളൻറിയർമാർ ഓടിയെത്തും. രാത്രി ജനങ്ങൾക്ക് കാവലാളായി സമിതി പ്രവർത്തിക്കും. ജനങ്ങളുടെ ആശങ്കകൾ നീക്കുക എന്നതാണ് സമിതിയുടെ മുഖ്യലക്ഷ്യം.
സമിതി രൂപവത്കരണ യോഗത്തിൽ അതിരമ്പുഴ എൻ.എസ്.എസ് കരയോഗം പ്രസിഡൻറ് കെ. ദ്വാരകനാഥ് അധ്യക്ഷതവഹിച്ചു. വിമൽ ബാബുവാണ് സമിതി കൺവീനർ. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ബിജു വലിയമലയിൽ, വാർഡ് അംഗം ബേബിനാസ് അജാസ്, കരയോഗം സെക്രട്ടറി എം.പി. മുരളീധരൻ നായർ, െറസി. അസോ. പ്രസിഡൻറ് കെ.ജി. ശിവദാസൻ നായർ, കെ.എസ്. നാരായണൻ, മുഹമ്മദാലിജിന്ന, വിമൽ ബാബു, നാസർ, ഷംസുദ്ദീൻ റാവുത്തർ, വി.എം. തോമസ് എന്നിവർ സംസാരിച്ചു.
കാട്ടാത്തിയില്‍ വീട്ടില്‍ ഒളിച്ചിരുന്ന സംഘം ഇറങ്ങിയോടി; കുറുവ സംഘമെന്ന് സംശയം
ഏറ്റുമാനൂര്‍: അതിരമ്പുഴ കാട്ടാത്തിയില്‍ മോഷ്ടാക്കളെന്നു സംശയിക്കുന്ന സംഘത്തെ കണ്ടതിനെത്തുടര്‍ന്ന് പൊലീസും നാട്ടുകാരും തിരച്ചില്‍ ഊര്‍ജിതമാക്കി. കാട്ടാത്തി സ്കൂളിന് സമീപത്ത് പണിനടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ആളനക്കം കണ്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ രണ്ടുപേര്‍ ഇറങ്ങിയോടുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ ആയിരുന്നു സംഭവം. ആളുകളെ വ്യക്തമായില്ലെന്നും ആളനക്കമില്ലാത്ത കെട്ടിടത്തില്‍ ഒളിച്ചിരുന്ന കുറുവാസംഘത്തില്‍ പെട്ടവരാണോ ഇവരെന്നു സംശയിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ച അതിരമ്പുഴ പഞ്ചായത്തിലെ തൃക്കേൽ - മനയ്കപ്പാടം ഭാഗങ്ങളിൽ ആറു വീടുകളില്‍ മോഷണശ്രമം നടന്നിരുന്നു. മോഷ്ടാക്കൾ നിരത്തിലൂടെ നീങ്ങുന്ന ദൃശ്യങ്ങൾ സി.സി ടി.വി കാമറയിൽ പതിഞ്ഞതിനെതുടര്‍ന്ന് നാട്ടുകാര്‍ ഭയചകിതരായിരിക്കെയാണ് കാട്ടാത്തിയിലെ സംഭവം.
വടിവാള്‍, കോടാലി ഉള്‍പ്പെടെ മാരകായുധങ്ങളുമായി, അടിവസ്ത്രം മാത്രം ധരിച്ച സംഘത്തെയാണ് ശനിയാഴ്ച സി.സി ടി.വി ദൃശ്യങ്ങളില്‍ കണ്ടത്. മോഷണശ്രമത്തിനുശേഷം ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന് ഭാഗത്തേക്കാണ് ഇവര്‍ പോയത്. കാട്ടാത്തി റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന പ്രദേശമാണ്. പൊലീസ് ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചത് കൂടാതെ ജനങ്ങൾ ഈ കാര്യത്തിൽ പാലിക്കേണ്ട മുൻകരുതലുകൾ അറിയിക്കുവാൻ പഞ്ചായത്തിെൻറ നേതൃത്വത്തില്‍ മൈക്ക് അനൗൺസ്മെൻറും നടത്തിയിരുന്നു.
വീട് കുത്തിത്തുറന്ന് കവർച്ച:13 പവനും 1,35,000 രൂപയും നഷ്ടപ്പെട്ടു
പൊൻകുന്നം: ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് കവർച്ച. 1,35,000 രൂപയും 13 പവനും 35,000 രൂപ വിലയുള്ള വാച്ചുകളും നഷ്ടപ്പെട്ടു. പൊൻകുന്നം ഇരുപതാംമൈൽ പ്ലാപ്പള്ളിൽ ദിനേശ് ബാബുവിെൻറ വീട്ടിലാണ് കവർച്ച നടന്നത്.
ഞായറാഴ്ച രാവിലെ ദിനേശ് ബാബുവും കുടുംബാംഗങ്ങളും അടൂരിലേക്ക് യാത്ര പോയിരുന്നു. തിങ്കളാഴ്ച രാവിലെ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുൻവാതിലിെൻറ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോൽ തിരഞ്ഞുപിടിച്ച് അലമാര തുറക്കുകയായിരുന്നു.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ, പൊൻകുന്നം എസ്.എച്ച്.ഒ സജിൻ ലൂയിസൺ, എസ്.ഐ. രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.