ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്: പൊലീസ് കസ്റ്റഡിയിലുള്ള ഉടമകളെ ഇന്ന് കോടതിയിൽ ഹാജരാക്കും
text_fieldsകുറ്റ്യാടി: ഗോൾഡ്പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പൊലീസ് കസ്റ്റഡിയിൽ വിട്ട ഉടമകളായ കെ.പി.ഹമീദ്, എം.ടി.മുഹമ്മദ് എന്നിവരെ വെള്ളിയാഴ്ച േകാടതിയിൽ ഹാജരാക്കും.
കഴിഞ്ഞ എട്ടിന് ഖത്തറിൽനിന്ന് വരുന്ന വഴി ഡൽഹി വിമാനത്താവളത്തിലാണ് ഇരുവരും അറസ്റ്റിലായത്.
ഇരുവരെയൂം 10ന് കുറ്റ്യാടി സ്റ്റേഷനിലെത്തിച്ച് അന്നുതന്നെ നാദാപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു.
റിമാൻഡ് ചെയ്യാതെ രണ്ടാളെയും ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടുകയാണുണ്ടായത്. കാലാവധി വെള്ളിയാഴ്ച തീരുന്നതിനാലാണ് തിരിച്ചേൽപിക്കുന്നത്. ഇതിനകം ഇവരെ സ്വന്തം വീടുകളിലും മറ്റും എത്തിച്ച് തെളിവെടുത്തിരുന്നു.
മാനേജിങ് പാർട്ട്ണർ വി.പി.സബീർ കഴിഞ്ഞ മാസം 29ന് പൊലീസിൽ കീഴടങ്ങിയിരുന്നു. സബീറിനെ പൊലീസ്കസ്റ്റഡിയിൽ വാങ്ങി ഏഴുദിവസം ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇനി പ്രതിപ്പട്ടികയിലുള്ള ഹമീദ് ചെറിയകുമ്പളം, സബീൽ കുളങ്ങരത്താഴ എന്നീ രണ്ട് പാർട്ട്ണർമാരെ അറസ്റ്റ് ചെയ്യാനുണ്ട്. അവർക്കായി തിരച്ചിൽ തുടരുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
ജ്വല്ലറി തട്ടിപ്പ്: പ്രതിയുമായി തെളിവെടുപ്പ് പുരോഗമിക്കുന്നു
നാദാപുരം: കല്ലാച്ചിയിലെ ന്യൂ ഗോൾഡ് പാലസ് ജ്വല്ലറിയിൽ നിക്ഷേപകരിൽനിന്ന് പണം തട്ടിയെടുത്ത കേസിൽ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് തുടരുന്നു. കേസിലെ പ്രധാന പ്രതിയും ജ്വല്ലറി ഉടമയുമായ വി.പി. സബീറിനെ നാദാപുരം കോടതിയിൽനിന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. രണ്ടു ദിവസമായി ജ്വല്ലറി നടത്തിപ്പിനാവശ്യമായ എൽ.എൽ.സി സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും തയാറാക്കിയ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിൽ തെളിവെടുപ്പ് നടത്തിവരുകയാണ്.
നാട്ടുകാരിൽനിന്ന് പിരിച്ചെടുത്ത പണത്തിന് തുല്യമായ സ്വർണ ഉരുപ്പടികൾ വാങ്ങിയിരുന്നോ മറ്റേതെങ്കിലും സംരംഭങ്ങളിൽ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നകാര്യമാണ് അേന്വഷണ സംഘം പരിശോധിക്കുന്നത്. നൂറ്റി ഇരുപത്തഞ്ചിലധികം പരാതികളാണ് നാദാപുരം പൊലീസിൽ ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ചത്. ഇതിൽ നാലു കേസുകളിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആറു കോടിയോളം രൂപ കല്ലാച്ചിയിൽ മാത്രം നഷ്ടപ്പെട്ടതായാണ്കണക്കാക്കുന്നത്. നാദാപുരം എസ്.ഐ.ആർ.എൽ പ്രശാന്താണ് തെളിവെടുപ്പിനു നേതൃത്വം നൽകുന്നത്. പയ്യോളി, കുറ്റ്യാടി, കല്ലാച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജ്വല്ലറി കേന്ദ്രീകരിച്ചുള്ള വൻ തട്ടിപ്പ് കഴിഞ്ഞ മാസം 26നാണ് പുറത്തുവന്നത്. നാദാപുരം എ.എസ്.പിയുടെ കീഴിലാണ് അന്വേഷണ സംഘം പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.