നോയിഡ കൊലപാതകത്തിന് പിന്നിലെ 'ലേഡി ഡോൺ' അറസ്റ്റിൽ; ജയിലിലായ പങ്കാളിക്ക് പകരം സംഘത്തെ നയിച്ചത് കാജൽ
text_fieldsനോയിഡ: എയർ ഇന്ത്യ ക്രൂ അംഗം സൂരജ് മൻ വധക്കേസിൽ ലേഡി ഡോൺ എന്നറിയപ്പെടുന്ന കാജൽ ഖത്രി അറസ്റ്റിൽ. കൊലപാതകക്കേസിൽ ജയിലിൽ കഴിയുന്ന ഗുണ്ടാസംഘ നേതാവ് കപിൽ മന്‍റെ പങ്കാളി കൂടിയാണ് കാജൽ ഖത്രി. നോയിഡയിലെ ജിമ്മിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് സൂരജ് മന്നിന് നേരെ ഒരു സംഘം വെടിയുതിർത്തത്.
'ക്രൈംബ്രാഞ്ച് നോർത്തേൺ റേഞ്ച് സംഘമാണ് കാജൽ ഖത്രിയെ അറസ്റ്റ് ചെയ്തത്. കൊലപാതക കേസിൽ ഒളിവിലായിരുന്ന അവരുടെ തലക്ക് 25,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. അറസ്റ്റ് ക്രൈംബ്രാഞ്ചിന്‍റെ വലിയ വിജയമാണ്. ഞങ്ങൾ അവരെ നോയിഡ പൊലീസിന് കൈമാറി' -ഡൽഹി പൊലീസ് ഓഫിസർ സഞ്ജയ് ഭാട്ടിയ പറഞ്ഞു.
ജനുവരി 19ന് സൂരജ് മൻ കൊല്ലപ്പെട്ടതു മുതൽ കാജൽ ഒളിവിലായിരുന്നു. ഡൽഹി പൊലീസിനൊപ്പം നോയിഡ പൊലീസും കജലിനായി തിരച്ചിൽ നടത്തിവരികയായിരുന്നു. കപിൽ മന്നിന്‍റെ അഭാവത്തിൽ കാജലാണ് ആണ് സംഘത്തെ നിയന്ത്രിച്ചതെന്ന് പൊലീസ് പറഞ്ഞു. കാജലിന് സൂരജ് മന്നുമായി നേരിട്ട് ശത്രുത ഉണ്ടായിരുന്നില്ല. കപിൽ മന്നിന്‍റെ നിർദേശപ്രകാരമാണ് കൊലപാതകത്തിന് ഗൂഢാലോചന നടത്തിയത്.
സൂരജ് മന്നിനെ വെടിവെക്കാൻ സംഘത്തിലുള്ളവരോട് കാജൽ ഖത്രിയാണ്. പിതാവിന്‍റെ കൊലപാതകത്തിന് പ്രതികാരം ചെയ്യണമെന്ന് കപിൽ ആഗ്രഹിച്ചിരുന്നു. നോയിഡയിൽ വെച്ച് പിതാവിനെ കൊലപ്പെടുത്തിയതിൽ സൂരജ് മന്നിന്‍റെ സഹോദരനും മറ്റൊരു ഗുണ്ടാ സംഘത്തിന്‍റെ നേതാവുമായ പർവേഷിന് പങ്കുണ്ടെന്ന് ഇയാൾ സംശയിച്ചിരുന്നു. ഗുണ്ടാസംഘങ്ങൾ തമ്മിൽ വർഷങ്ങളായി ശത്രുതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
കപിലും പവറേഷും നിലവിൽ ഡൽഹിയിലെ മണ്ഡോലി ജയിലിലാണ്. വധക്കേസ് അന്വേഷിച്ച പൊലീസ് സൂരജിന് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് കണ്ടെത്തി. സഹോദരൻ പർവേഷിന് സാമ്പത്തിക സഹായം നൽകിയതായി പ്രതികൾ സംശയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.