കെ.എസ്.എഫ്.ഇയിൽ വ്യാജ ആധാരങ്ങൾ സമർപ്പിച്ച് ലക്ഷങ്ങൾ തട്ടി; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
text_fieldsകെ.എസ്.എഫ്.ഇയിൽ വ്യാജ ആധാരങ്ങൾ സമർപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കാസർകോട്ട് യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ചിട്ടി വായ്പയിലൂടെ എട്ട് പേരുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് കാസർകോഡ് ജില്ല ജനറൽ സെക്രട്ടറി ഇസ്‍മയിൽ ചിത്താരയെയാണ് രാജപുരം പൊലീസ് അറസ്റ്റ് ചെയ്തതത്.
കെ.എസ്.എഫ്.ഇയുടെ കാസർകോഡ് മാലക്കൽ ശാഖയിൽ നിന്നും 70 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. 2019 ജനുവരി 30ന് ഇസ്മയിലുൾപ്പെടെ എട്ട് പേരുടെ പേരിലാണ് വ്യാജരേഖ നൽകി തട്ടിപ്പ് നടത്തിയത്. മറ്റുള്ളവർ ഇസ്മയിലിെൻറ ബന്ധുക്കൾ തന്നെയാണെന്ന് പൊലീസ് പറഞ്ഞു.
അന്ന്, ഈടായി ഇസ്മയിലിെൻറ പേരിലുള്ള ഉപ്പള വില്ലേജിലുള്ള അഞ്ച് ഏക്കർ ഭൂമിയുടെ രേഖ നൽകിയിരുന്നു. എന്നാൽ, കുടിശ്ശിക അടക്കാതെ വന്നതോടെ, ബാങ്ക് അധികൃതർ നടത്തിയ അന്വേഷണത്തിൽ ഭൂമിയുടെ രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന്, ശാഖ മാനേജർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്, ഇസ്മയിലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജരേഖയാണ് സമർപ്പിച്ചതെന്നാണ് പൊലീസിെൻറ പ്രാഥമിക വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.