വില്ലേജ് ഓഫിസിലെ യൂസര്‍ ഐഡിയും പാസ്വേഡും അടിച്ചുമാറ്റി ഭൂനികുതി അടച്ചു
text_fieldsചങ്ങരംകുളം: നികുതി അടക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിനെ തുടർന്ന് വില്ലേജ് ഓഫിസിലെ യൂസര്‍ ഐഡിയും പാസ്വേഡും അടിച്ചുമാറ്റി ഭൂനികുതി സ്വന്തമായി അടച്ച സംഭവത്തില്‍ ഒരുവര്‍ഷത്തിന് ശേഷം പ്രതി പിടിയിലായി.
രണ്ടത്താണി കണക്കാംകുന്ന് സ്വദേശി എടത്തടത്തില്‍ സുഹൈറിനെയാണ് (28) ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കല്‍ അറസ്റ്റ് ചെയ്തത്. ഒരുവര്‍ഷം മുമ്പ് വട്ടംകുളം വില്ലേജ് ഓഫിസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൽപകഞ്ചേരി സ്വദേശിയുടെ മൂന്ന് ആധാരങ്ങളിലായുള്ള ആറ് ഏക്കറിലധികം വരുന്ന ഭൂമിയുടെ നികുതി അടക്കാനാണ് സുഹൈര്‍ വട്ടംകുളം വില്ലേജ് ഓഫിസിൽ എത്തിയത്. സാങ്കേതിക കാരണങ്ങളാല്‍ നികുതി അടക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ സുഹൈര്‍ മടങ്ങുകയായിരുന്നു. എന്നാല്‍, ഇതിനിടെ ഇയാള്‍ റവന്യൂ വകുപ്പിെൻറ വെബ്സൈറ്റിൽ പ്രവേശിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് ഡിപ്പാർട്മെൻറ് അനുവദിക്കുന്ന യൂസര്‍ ഐഡിയും പാസ്വേഡും മനസ്സിലാക്കിയിരുന്നു. വീട്ടിലെത്തി ഇതുപയോഗിച്ച് സ്വന്തമായി നികുതി അടക്കുകയുമായിരുന്നു.
ഭൂവുടമയുടെ നികുതി രണ്ടുതവണ സ്വീകരിച്ചത് കണ്ട് സംശയം തോന്നിയതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസ്സിലാകുന്നത്. തുടര്‍ന്ന് വില്ലേജ് ഓഫിസര്‍ ചങ്ങരംകുളം പൊലീസിന് പരാതി നൽകി. അടിച്ചുമാറ്റിയ ഐഡി ഉപയോഗിച്ചെങ്കിലും പരിചയക്കുറവ് മൂലം രണ്ട് തവണ നികുതി സ്വീകരിച്ചതായി കാണിച്ചതാണ് പ്രതിക്ക് വിനയായത്. വളാഞ്ചേരി ആതവനാട്ടെ വീട്ടില്‍നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചങ്ങരംകുളം എസ്.ഐ ഹരിഹരസൂനുവിെൻറ നേതൃത്വത്തില്‍ എസ്.ഐ വിജയന്, എസ്.സി.പി.ഒ സനോജ്, സി.പി.ഒ ഉദയകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കേസിെൻറ അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.