Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 8:16 PM IST Updated On
date_range 21 April 2022 8:24 PM ISTശബ്ദരേഖകൾ ചോർത്തി നൽകൽ: പരാതി സർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്തുമെന്ന് ബാർ കൗൺസിൽ
text_fieldsbookmark_border
Listen to this Article
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അഭിഭാഷകരും കക്ഷികളും തമ്മിലുള്ള സംഭാഷണത്തിന്‍റെ ശബ്ദരേഖ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് സംബന്ധിച്ച പരാതി സർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്തുമെന്ന് ബാർ കൗൺസിൽ പ്രസിഡന്റ് കെ.എൻ. അനിൽകുമാർ വ്യക്തമാക്കി.
ശബ്ദരേഖ ചോർത്തി മാധ്യമങ്ങൾക്ക് നൽകിയ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈകോടതി അഭിഭാഷകനായ വി. സേതുനാഥ് കഴിഞ്ഞ ദിവസം കൗൺസിലിന് പരാതി നൽകിയിരുന്നു.
സാക്ഷിയെ അഭിഭാഷകൻ മൊഴി പഠിപ്പിക്കുന്നതടക്കമുള്ള ശബ്ദരേഖകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അതേസമയം, ദിലീപിന്റെ അഭിഭാഷകർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി നൽകിയ പരാതിയിൽ ബാർ കൗൺസിൽ നോട്ടീസ് നൽകിയെങ്കിലും അഭിഭാഷകർ മറുപടി നൽകിയിട്ടില്ലെന്ന് പ്രസിഡൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story