വഴിത്തർക്കം: യുവാവിനെ കൊന്ന പ്രതിക്ക് ജീവപര്യന്തം
text_fieldsആലപ്പുഴ: വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ട് വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
രണ്ട് ലക്ഷം രൂപ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 18ാം വാർഡിൽ വൃക്ഷവിലാസം തോപ്പിൽ അൻഷാദിനെ ( 27 ) കൊലപ്പെടുത്തിയ കേസിലാണ് പ്രതി അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനെട്ടാം വാർഡിൽ തോപ്പിൽ സുധീറിനെ(46) ജില്ല അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പി.എൻ. സീത ശിക്ഷിച്ചത്.
2012 ആഗസ്റ്റ് 24 നാണ് സംഭവം. സുധീറിെൻറ വീട്ടിലേക്കുള്ള വഴി ആരോ തടസ്സപ്പെടുത്തി ബൈക്ക് വെച്ചു . സുധീർ അൻഷാദും ബന്ധു സുനീറുമായി വാക്ക് തർക്കം ഉണ്ടായി.
ഇത് പറഞ്ഞുതീർക്കാൻ അൻഷാദും സുനീറും സുധീറിെൻറ വീട്ടിലെത്തിയപ്പോൾ കത്തി ഉപയോഗിച്ച് ഇരുവരെയും കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അൻഷാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നുതന്നെ മരിച്ചു.
പുന്നപ്ര െപാലീസ് രജിസ്റ്റർ ചെയ്ത കേസിൽ 21 സാക്ഷികളെ വിസ്തരിച്ചു .പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി. ഗീത ഹാജരായി. മരിച്ച അന്ഷാദിെൻറ കുടുംബത്തിന് സഹായധനം നല്‍കുന്നതിന് ലീഗല്‍സര്‍വിസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.