വീട് നിർമാണം: അധിക സ്ക്വയർ ഫീറ്റുണ്ടെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ ആൾ അറസ്റ്റിൽ
text_fieldsആലുവ: പുതിയ വീട് നിർമിച്ച് നൽകിയ ശേഷം അധിക സ്ക്വയർ ഫീറ്റുണ്ടെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ ആൾ അറസ്റ്റിൽ. തൃശൂർ ആമ്പല്ലൂർ മണലി ഇടച്ചേരിപ്പറമ്പിൽ ബ്രിഘോഷ് ഗോപാലകൃഷ്ണനാണ് (41) ആലുവ പൊലീസിെൻറ പിടിയിലായത്. പറവൂർ കവല സ്വദേശി അനിൽ കുമാറിന് വീട് നിർമിച്ചു നൽകിയാണ് കബളിപ്പിക്കൽ നടത്തിയത്.
ബ്രിഘോഷിെൻറ ഉടമസ്ഥതയിലുള്ള കാരിയോൺ ബിൽറ്റ അസോസിയേറ്റ്സ് എന്ന സ്ഥാപനം സർക്കാർ അംഗീകാരമുള്ളതാണെന്ന് വ്യാജമായി പറഞ്ഞാണ് നിർമാണം ആരംഭിക്കുന്നത്. പണി പൂർത്തിയായിക്കഴിഞ്ഞപ്പോൾ 5000 സ്ക്വയർ ഫീറ്റ് ഉണ്ടെന്ന് പറഞ്ഞ് ഒരു 1.14 കോടി രൂപ ഉടമയിൽനിന്ന് കൈപ്പറ്റി.
എന്നാൽ, ഉടമ വീട് അളന്നു നോക്കിയപ്പോൾ 4350 സ്ക്വയർ ഫീറ്റേ ഉള്ളൂവെന്നും ഇതുവഴി 43 ലക്ഷത്തോളം ഇയാൾ തട്ടിെച്ചന്നും കാണിച്ചാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയും ബ്രിഘോഷിനെ ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
എസ്.എച്ച്.ഒ സി.എൽ. സുധീർ, എസ്.ഐമാരായ ആർ. വിനോദ്, എസ്. രാജേഷ്കുമാർ, സി.പി.ഒ മാഹിൻ ഷാ അബൂബക്കർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.