വ്യാജപരസ്യം നല്കി കബളിപ്പിച്ച് പണം തട്ടി; യുവാവ് അറസ്റ്റിൽ
text_fieldsകടുത്തുരുത്തി: വാഹനം വിൽപ്പനക്കെന്ന് കാട്ടി സമൂഹമാധ്യമത്തിൽ വ്യാജപരസ്യം നല്കി പണം തട്ടിയ കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാൾ പിടിയിൽ. കോട്ടയം അകലക്കുന്നം കല്ലൂർക്കളം വടക്കേട്ട് വീട്ടിൽ അമൽ ചന്ദ്രനെയാണ് (23) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തായ സുധിൻ സുരേഷും ചേർന്ന് 2022ല്‍ ഓൺലൈൻ വാഹന വിൽപ്പന സൈറ്റിൽ ഓട്ടോറിക്ഷ വിൽപ്പനക്ക് എന്ന പേരിൽ വ്യാജ പരസ്യം നൽകി എറണാകുളം ചിറ്റൂർ സ്വദേശിയായ യുവാവിൽനിന്ന് 211,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
പരസ്യം കണ്ട് ചിറ്റൂർ സ്വദേശിയായ യുവാവ് സുധിൻ സുരേഷിനെ ബന്ധപ്പെട്ടു. പണവുമായി യുവാവിനോട് കടുത്തുരുത്തിയിൽ എത്താൻ ഇയാള്‍ ആവശ്യപ്പെട്ടു. യുവാവ് പണവുമായി കടത്തുരുത്തിയിൽ എത്തിയ സമയം സുധിനു പകരം അമൽ ചന്ദ്രൻ എത്തി വാഹനം നൽകി ആർ.സി ലെറ്റർ രണ്ട് ദിവസത്തിനുള്ളിൽ മാറ്റിത്തരാമെന്ന് പറഞ്ഞ് പണവുമായി കടന്നു കളയുകയായിരുന്നു. പിന്നീട് വണ്ടിയുടെ ഓണർഷിപ്പ് മാറ്റി നൽകാതിരിക്കുകയും ഫോൺ വിളിച്ചാൽ എടുക്കാതിരിക്കുകയുമായിരുന്നു. തുടര്‍ന്ന് ഈ വാഹനം ഏറ്റുമാനൂർ സ്റ്റേഷനിൽ കേസിൽ ഉൾപ്പെട്ടതാണെന്നും താൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും അറിഞ്ഞതിനെ തുടർന്ന് യുവാവ് പരാതി നൽകുകയായിരുന്നു.
പരാതിയെ തുടർന്ന് കടുത്തുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുധിനെ പിടികൂടി. തുടര്‍ന്ന് നടത്തിയ വിശദമായ ശകതമായ തിരച്ചിലില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അമല്‍ കൂടി പോലീസിന്റെ പിടിയിലാവുകയായിരുന്നു. ഇയാൾക്കെതിരെ ഏറ്റുമാനൂർ, അയര്‍കുന്നം എന്നീ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.