കണക്ക് തെറ്റിച്ചതിന് വിദ്യാർഥികളെ മർദ്ദിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു
text_fieldsഭോപാൽ: മധ്യപ്രദേശിൽ കണക്ക് തെറ്റിച്ചതിന് വിദ്യാർഥികളെ മർദ്ദിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. മമത് ഖേഡയിലെ ഗവൺമെന്റ് ഗേൾസ് പ്രൈമറി സ്‌കൂൾ അധ്യാപകനായ ജിനേന്ദ്ര മൊഗ്രയെയാണ് സസ്പെൻഡ് ചെയ്ത്ത്. വിദ്യാർഥികളെ ജിനേന്ദ്ര മൊഗ്ര മർദ്ദിക്കുന്ന വിഡിയോ നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് അധ്യാപകനെതിരെ നടപടിയെടുത്തത്.
57 സെക്കന്‍റ് ദൈർഘ്യമുള്ള വിഡിയോയിൽ മൂന്ന് കുട്ടികളോട് ക്ലാസിനുമുന്നിലേക്ക് വരാൻ പറയുകയും ഒരു കുട്ടിയോട് നമ്പറുകൾ പറയാൻ അധ്യാപകൻ ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ പെൺകുട്ടി തെറ്റിച്ച് പറഞ്ഞപ്പോൾ അധ്യാപകൻ കുട്ടിയുടെ മുഖത്തും തലയിലും പല തവണ അടിക്കുകയും ശകാരിക്കുകയും ചെയ്തു. സമാനരീതിയിൽ മറ്റ് വിദ്യാർഥികളെ മർദിക്കുന്നതും വിഡിയോയിലുണ്ട്. ബെഞ്ചുകളില്ലാത്തതിനാൽ 15 ഓളം കുട്ടികൾ ക്ലാസിൽ തറയിൽ ഇരിക്കുന്നതും വിഡിയോയിൽ കാണാം.
വിഡിയോ വൈറലായതോടെ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തി. സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സി ശർമ പറഞ്ഞു. അധ്യാപകൻ തെറ്റ് സമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.