മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണം കവര്‍ന്ന കേസിലെ മുഖ്യപ്രതി പിടിയിൽ
text_fieldsതിരുവനന്തപുരം: ബാർ ഹോട്ടലിനുമുന്നിൽ നിന്ന് മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണമാലയും ബ്രേസ് ലെറ്റും പിടിച്ചുപറിച്ച കേസിലെ മുഖ്യപ്രതിയെ െപാലീസ് പിടികൂടി. ചിറമുക്ക് സ്വദേശി കൂടം പ്രകാശ് എന്നു വിളിക്കുന്ന സൂര്യകുമാറി(38) നെയാണ് ഫോർട്ട് പൊലീസ് അറസ്റ്റു ചെയ്തത്.
മാർച്ച് 12 നാണ് സംഭവം നടന്നത്. സൂര്യകുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം കൈമനം സ്വദേശിയായ പത്മനാഭനെയാണ് ഓട്ടോയിൽ തട്ടിെക്കാണ്ടുപോയത്.
ശേഷം ആറ്റുകാലിന് സമീപം ചിറമുക്കിൽ ദേഹോപദ്രവം ഏൽപ്പിച്ച് സ്വർണമാലയും ബ്രേസ്ലെറ്റും പിടിച്ചുപറിച്ച ശേഷം ബണ്ടുറോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ ഡെപ്യൂട്ടി കമീഷണർ അങ്കിത് അശോകിന്റെ നിർദേശപ്രകാരം ഫോർട്ട് എ.സി.പി എസ്.ഷാജിയുടെ നേതൃത്വത്തിൽ ഫോർട്ട് എസ്.എച്ച്.ഒ രാകേഷ്.ജെ, എസ്.ഐമാരായ ഉണ്ണികൃഷ്ണൻ, സന്തോഷ്, എ.എസ്.ഐ മാരായ അൽഫിൻ ജോസ്, അജിത് എന്നിവരടങ്ങിയ െപാലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
മോഷണം പോയ മുതലുകൾ ഇയാളിൽ നിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.